EDAPPAL

ബ്ലഡ് ഡോണേഴ്സ് കേരള അസോസിയേഷൻ സന്നദ്ധ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

തിരൂർ:ജില്ലയിലെ രക്ത ബാങ്കുകൾ നേരിടുന്ന രക്തക്ഷാമം പരിഹരിക്കുന്നതിനായി ബ്ലഡ് ഡോണേഴ്സ് കേരള തിരൂരങ്ങാടി താലൂക്ക് കമ്മിറ്റിയും തിരൂർ തുഞ്ചൻ മെമ്മോറിയൽ ഗവണ്മെന്റ് കോളേജിലെ 81&113 എൻഎസ്എസ് യുണിറ്റും സംയുക്തമായി പെരിന്തൽമണ്ണ ഗവണ്മെന്റ് ബ്ലഡ് ബാങ്കുമായി സഹകരിച്ച് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.80 ൽ പരം വിദ്യാർത്ഥികൾ രജിസ്റ്റർ ചെയ്തു. ക്യാമ്പ് പ്രിൻസിപ്പാൾ അജിത് ഉൽഘാടനം ചെയ്തു.ക്യാമ്പിൽ തിരൂരങ്ങാടി മലപ്പുറം കോർഡിനേറ്റർമാരും എൻ.എസ് എസ് പ്രോഗ്രാം ഓഫീസർ ഫസീല എൻഎസ്എസ് ഭാരവാഹികളായ ജസിം,വിഷ്ണു, ആയിഷ, തേജ, ആര്യ,അർച്ചന,ഗോപിക, നിമിൽ, പ്രത്യശ്ശ് നേതൃത്വം നൽകി.ക്യാമ്പിൽ പങ്കെടുത്തു രക്തദാനം നിർവഹിച്ച സുമനസ്സുകൾക്കും സഹകരിച്ചവർക്കും ബി ഡി കെ തിരൂരങ്ങാടി താലൂക്ക് കമ്മിറ്റിയുടെയും തിരൂർ തുഞ്ചൻ മെമ്മോറിയൽ ഗവണ്മെന്റ് കോളേജിലെ എൻഎസ്എസ് യൂണിന്റെയും അഭിനന്ദനങ്ങൾ അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button