EDAPPALLocal news
പൂക്കരത്തറ ദാറുൽ ഹിദായ ഓർഫനേജ് ഹയർ സെക്കന്ററി സ്കൂൾ പ്ലസ് ടു പരീക്ഷയിൽ മികവ് പുലർത്തിയ വിദ്യാർഥികളെ ആദരിച്ചു
എടപ്പാൾ: പൂക്കരത്തറ ദാറുൽ ഹിദായ ഓർഫനേജ് ഹയർ സെക്കന്ററി സ്കൂൾ പ്ലസ് ടു പരീക്ഷയിൽ മികവ് പുലർത്തിയ വിദ്യാർഥികളെ ആദരിച്ചു. ലഹരി മുക്ത കാമ്പയിൻ പ്രവർത്തനങ്ങളിൽ മികവ് പുലർത്തിയ വിദ്യാർഥികളേയും ചടങ്ങിൽ ആദരിക്കുകയുണ്ടായി. മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എം.കെ റഫീഖ പരിപാടി ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ കെ എസ് കെ തങ്ങൾ അദ്ധ്യക്ഷത വഹിച്ചു. എടപ്പാൾ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി വി സുബൈദ ടീച്ചർ, അഡ്വ.മോഹൻദാസ്, ദാറുൽ ഹിദായ സെക്രട്ടറി പി.വി മുഹമ്മത് മൗലവി, പ്രിൻസിപ്പാൾ ബെൻഷ കെ.എം, ഹാരിസ് ടി, സുഹറ ബക്കർ, ദേവി, അബ്ദു സലാം, അബ്ദുൾ ഖാദർ, അബ്ദുൾ ഗഫൂർ യു, ബഷീർ ഒ, മുഹമ്മത് സഗീർ എ ടി എന്നിവർ സംബന്ധിച്ചു. പി.ടി.എ പ്രസിഡണ്ട് ഇ.പി അബ്ദുൾ നവാസ് സ്വാഗതവും ഹെഡ് മാസ്റ്റർ ഹമീദ് വി നന്ദിയും പറഞ്ഞു.