KERALA

സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം കൂടുന്നു; കണക്ക് പ്രസിദ്ധീകരിക്കാതെ ആരോഗ്യവകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം കൂടുന്നു. ഇന്നലെ 747 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. രണ്ട് മാസത്തിന് ശേഷമാണ് രോഗബാധിതരുടെ എണ്ണം എഴുന്നൂറ് കടക്കുന്നത്. പ്രതിദിന കേസുകൾ ഉയർന്നിട്ടും ആരോഗ്യവകുപ്പ് കണക്കുകൾ പ്രസിദ്ധീകരിക്കുന്നില്ലെന്ന വിമർശനം ഉയർന്നിട്ടുണ്ട്.

എരണാകുളം ജില്ലയിലാണ് ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്തത്. മെയ് 17 മുതൽ 22 വരെ 500ന് മുകളിലാണ് പ്രതിദിനക്കേസുകൾ. ഏപ്രിൽ പതിമൂന്ന് മുതൽ പതിനേഴ് വരെ കേരളം കോവിഡ് കണക്കുകൾ പ്രസിദ്ധീകരിച്ചിരുന്നില്ല. ഈ കാലയളവിലെ 150 കോവിഡ് മരണങ്ങൾ ആരോഗ്യവകുപ്പ് പുറത്ത് വിട്ടിരുന്നു. കണക്ക് പ്രസിദ്ധീകരിക്കാത്ത സംസ്ഥാന സക്കാരിൻറെ തീരുമാനത്തിനെതിരെ നേരത്തെയും വിമർശനങ്ങൾ ഉയർന്നിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button