പെരിന്തൽമണ്ണ
അപേക്ഷ ക്ഷണിച്ചു
പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയില്‍ സീനിയര്‍ കാസ്പ് എക്സിക്യൂട്ടീവ് തസ്തികയില്‍ ബിരുദം, കാസ്പ് സ്‌കീം സ്വന്തമായി ചെയ്യുവാനുള്ള കഴിവും ബന്ധപ്പെട്ട തസ്തികയില്‍ ചുരുങ്ങിയത് മൂന്ന് വര്‍ഷത്തെ തൊഴില്‍ പരിചയവും ഉള്ളവരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. താത്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ വയസ്സ്, യോഗ്യത എന്നിവ തെളിയിക്കുന്ന അസ്സല്‍ രേഖകളും പകര്‍പ്പുകളും ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡുകളും സഹിതം നവംബര്‍ ആറിന് രാവിലെ 10.30ന് അഭിമുഖത്തിന് ഓഫീസില്‍ ഹാജരാകണം. ഫോണ്‍: 9495999304.