MALAPPURAM

താനൂര്‍ ബോട്ടപകടം; ഒളിവിലുള്ള ബോട്ടുടമ നാസറിന്റെ ചിത്രം പുറത്തുവിട്ടു

മലപ്പുറം താനൂരിൽ അപകടത്തിൽപ്പെട്ട അറ്റ്ലാന്റിക് ബോട്ടിന്റെ ഉടമയുടെ ചിത്രം പോലീസ് പുറത്തുവിട്ടു. ഒളിവിലുള്ള ബോട്ട് ഉടമ താനൂർ സ്വദേശി പി നാസറിനായി അന്വേഷണം ഊർജിതമാണെന്നും പ്രതിയെ ഉടൻ പിടികൂടുമെന്നും മലപ്പുറം എസ്പി സുജിത്ത് അറിയിച്ചു.
നാസറിനെതിരെ നരഹത്യ കുറ്റം ചുമത്തിയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. മാനദണ്ഡങ്ങൾ പാലിച്ചാണ് അറ്റ്ലാന്റിക് ബോട്ട് വിനോദയാത്ര നടത്തിയതെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ബോട്ടിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിച്ച കാര്യത്തിൽ അടക്കം പോലീസ് പരിശോധന ഉണ്ടാകും. തുറമുഖ വകുപ്പ് ഇൻലാൻഡ് നാവിഗേഷൻ എന്നിവരുടെ ലൈസൻസ് ബോട്ടിനുണ്ടെന്നാണ് പോലീസിന് കിട്ടിയ പ്രാഥമിക വിവരം. ലൈസൻസ് നമ്പറും ബോട്ടിൽ പ്രദർശിപ്പിച്ചിട്ടുണ്ട്.
അപകടത്തെ തുടർന്ന് രോഷാകുലരായ നാട്ടുകാർ ബോട്ട് ജെട്ടിയിലെ പാലം കത്തിച്ചു. കെട്ടുങ്ങൽ ബീച്ചിലെ താൽക്കാലിക പാലമാണ് നാട്ടുകാർ കത്തിച്ചത്. ഇന്നലെ വൈകിട്ടോടെയാണ് പൂരപ്പുഴയിലേക്ക് സർവീസിനായി ബോട്ട് പുറപ്പെട്ടത്. പുറപ്പെട്ട് ഏതാണ്ട് 200 മീറ്ററുകൾ പിന്നിട്ട ശേഷം തന്നെ ബോട്ട് അപകടത്തിൽ പെടുകയായിരുന്നു. അനുവദനീയമായ സമയം കഴിഞ്ഞതിനുശേഷം ബോട്ട് സർവീസ് നടത്തിയിരുന്നെന്ന് നാട്ടുകാർ പറഞ്ഞു. അനധികൃതമായി ബോട്ട് സർവീസ് നടത്തുന്നതിന് പ്രദേശവാസികൾ പോലീസിൽ കേസ് നൽകിയിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button