ചാലിശ്ശേരി

ചാലിശ്ശേരി നവയുഗ കമ്മിറ്റി പുനർനിർമിച്ച വീട് അതുലിന്റെ കുടുംബത്തിന് കൈമാറി

ചാലിശ്ശേരി : ചാലിശ്ശേരിയിൽ നവയുഗ പൂരാഘോഷ കമ്മിറ്റി പുനർനിർമ്മിച്ച വീട് അതുലിന്റെ കുടുംബത്തിന് കൈമാറി. തിരുവോണ നാളിൽ രാവിലെ വാർഡ് മെമ്പർ ഷഹന മുജീബ് താക്കോൽ കുടുംബത്തിന് കൈമാറി.ചാലിശ്ശേരി മുലയംപറമ്പത്ത്‌കാവ് പൂരാഘോഷത്തിനായി കഴിഞ്ഞ വർഷം ഏൽപ്പിച്ച ആനയുടെ ഏക്കതുക 5,03,000 രൂപ വീടു നിർമ്മാണത്തിന് മാറ്റിവെച്ചതാണ് ശ്രദ്ധേയമായത്. ആലിക്കര വേങ്ങാട്ടുപറമ്പിൽ കൂലിപ്പണിയിലൂടെ കുടുംബം പോറ്റിയിരുന്ന അജിതൻ (45) കഴിഞ്ഞ വർഷം ഹൃദയാഘാതത്തെ തുടർന്ന് മരിക്കുകയും, രണ്ട് മാസം പിന്നിട്ട് നവയുഗ മെമ്പർ ആയ മൂത്തമകൻ അതുൽകൃഷ്ണ (15) വാഹനാപകടത്തിൽ മരിക്കുകയും ചെയ്തതോടെ കുടുംബം ദുരിതത്തിലാകുകയായിരുന്നു.700 ചതുരശ്രടി വിസ്തീർണ്ണമുള്ള ടൈൽ, തേപ്പ്, ജനൽ, വാതിൽ, ശുചിമുറി, പെയിന്റിംഗ്, ഇലക്ട്രിക്കൽ, പമ്പിങ് എന്നിവയുൾപ്പെടെ എല്ലാ സൗകര്യങ്ങളുമുള്ള മനോഹരമായ വീടാണ് നവയുഗ കൂട്ടായ്മ പണികഴിപ്പിച്ചത്.ചടങ്ങിൽ കുന്നംകുളം ഷെയർ ആൻഡ് കെയർ ചാരിറ്റബിൾ സൊസൈറ്റി മകൾ അൻസിയക്ക് എൽ.ഇ.ഡി ടി.വി സമ്മാനിച്ചു. നവയുഗ കമ്മിറ്റിയുടെ ഉദ്യമത്തിന് പിന്തുണ നൽകിയ ഷെയർ ആൻ്റ് കെയർ ചാരിറ്റബിൾ സൊസൈറ്റി, കല്ലുപുറം സൂര്യപുത്ര പൂരാഘോഷ കമ്മിറ്റി, അവിട്ടം ഗ്രൂപ്പ്, ചിറക്കൽ കാളിദാസൻ (ആന ഉടമ) മധു, കോൺട്രാക്ടർ ധനൂഷ് എന്നിവരെ ചടങ്ങിൽ ആദരിച്ചു.മോഹനൻ വെളിയതടം, സുഷി ആലിക്കര, ഉമ്മർ ആലിക്കര, ലെബീബ് ഹസ്സൻ എന്നിവർ സംസാരിച്ചു. നവയുഗ കൂട്ടായ്മ അംഗങ്ങൾ, ഷെയർ ആൻ്റ് കെയർ അംഗങ്ങൾ, പ്രദേശവാസികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button