തിരുവനന്തപുരം: അന്‍പത്തി മൂന്നാമത് കേരള സംസ്ഥാന ചലച്ചിത പുരസ്കാരത്തില്‍ മികച്ച നടനുള്ള പുരസ്കാരം മമ്മൂട്ടി.ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാന മികവില്‍ പുറത്തിറങ്ങിയ നന്‍പകല്‍ നേരത്ത് മയക്കം എന്ന ചിത്രത്തിലെ അഭിനയത്തിനാണ് മമ്മൂട്ടിക്ക് പുരസ്കാരം. ചിത്രത്തിൽ ജെയിംസായും സുന്ദരമായും പകർന്നാടിയ മമ്മൂട്ടി പുരസ്കാരം ഏറെക്കുറെ ഉറപ്പിച്ചിരുന്നു. മമ്മൂട്ടിക്ക് അവസാന നിമിഷം വെല്ലുവിളിയായി ‘ന്നാ താന്‍ കേസ് കൊട്’ എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ കുഞ്ചാക്കോ ബോബനും ഉണ്ടായിരുന്നുവെന്നാണ് റിപ്പോർട്ട്.ഇത് എട്ടാം തവണയാണ് മികച്ച നടനുള്ള സംസ്ഥാന സർക്കാറിന്റെ പുരസ്കാരം മമ്മൂട്ടിയെ തേടിയെത്തുന്നത്. നേരത്തെ അടിയൊഴുക്കുകള്‍, (1984) യാത്ര, നിറക്കൂട്ട് (1985), ഒരു വടക്കന്‍ വീരഗാഥ, മൃഗയ, മഹായാനം (1989), വിധേയന്‍, പൊന്തന്‍ മാട, വാത്സല്യം ( 1993), കാഴ്ച (2004), പാലേരി മാണിക്യം (2009) തുടങ്ങിയ ചിത്രങ്ങള്‍ക്കാണ് നേരത്ത മമ്മൂട്ടിക്ക് പുരസ്കാരം പ്രഖ്യാപിച്ചത്. അഹിംസം എന്ന ചിത്രത്തിന് മികച്ച രണ്ടാമത്തെ നടനുള്ള പുരസ്കാരവും യാത്ര, നിറക്കൂട്ട് എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് മികച്ച നടനുള്ള പ്രത്യേക ജൂറി പരാമർശവും മമ്മൂട്ടിക്ക് ലഭിച്ചിട്ടുണ്ട്.
പാലക്കാട് : തേങ്ങിൻതോപ്പിൽ പൊട്ടിവീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് ഗൃഹനാഥൻ മരിച്ചു. പാലക്കാട് കൊടുമ്പ് സ്വദേശി മാരിമുത്തുവാണ് മരിച്ചത്.…
തിരുവനന്തപുരം : ആറ്റിങ്ങലില്‍ വീടിനുമുന്നില്‍ 87 കാരിയെ വൈദ്യുതാഘാതമേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. പൂവന്‍പാറ കൂരവ് വിള വീട്ടില്‍ ലീലാമണി…
തിരുവനന്തപുരം മൃഗശാലയിൽ കടുവ ജീവനക്കാരനെ ആക്രമിച്ചു. സൂപ്പർവൈസർ രാമചന്ദ്രനാണ് പരുക്കേറ്റത്. വെള്ളം ഒഴിച്ച് കൊടുക്കുന്നതിനിടെ ഇരുമ്പ് കൂടിന്റെ കമ്പികൾക്കിടയിലൂടെ കയ്യിട്ട്…
ഇന്ത്യ കണ്ട പ്രതിഭാശാലിയായ ശാസ്ത്രജ്ഞനെന്ന ഖ്യാതി പത്തുവർഷത്തിന് മുൻപെവിട പറഞ്ഞ ഡോ. എ.പി.ജെ അബ്ദുല്‍ കലാമിനുണ്ടെങ്കിലും ഔദ്യോഗിക ജീവിതത്തില്‍ വ്യത്യസ്ത…
ഓഗസ്റ്റ് 1 മുതൽ യുപിഐ ഉപയോഗിക്കുന്നവർക്ക് പുതിയ നിയമങ്ങൾ പ്രാബല്യത്തിൽ വരും. അക്കൗണ്ട് ബാലൻസ് പരിശോധന, ഇടപാട് നില പരിശോധിക്കൽ,…
ചാലിശേരി അങ്ങാടി കൊള്ളന്നൂർ പരേതനായ കൊച്ചുകുഞ്ഞൻ മകൻ മെയിൻ റോഡ് അമ്പലത്തിന് സമീപം താമസിക്കുന്ന സൈമൺ(59)നിര്യാതനായി.ചാലിശേരി മെയിൻറോഡിൽ കൊള്ളന്നൂർ ട്രേഡ്രേഴ്സ്…