ചരിത്രത്തിലേക്കുള്ള തിരിച്ചുനടത്തം കാലഘട്ടത്തിന്റെ അനിവാര്യത:ശിഹാബുദ്ധീൻ പൊയ്ത്തും കടവ്


ചങ്ങരംകുളം:കാലുഷ്യം അരങ്ങുതകർക്കുന്ന വർത്തമാനകാലത്ത് മഹത്തായ ഭാരതത്തിന്റെ സ്ഥായിയായ നന്മകൾ തിരിച്ചുപിടിക്കാൻ ചരിത്രത്തിലേകുള്ള തിരിച്ചു നടത്തം അനിവാര്യമാണെന്ന് പ്രശസ്ത എഴുത്തുകാരൻ ശിഹാബുദ്ധീൻ പൊയ്ത്തുംകടവ് അഭിപ്രായപ്പെട്ടു . പിന്നിട്ട കാലം നമുക്ക് സമ്മാനിച്ച കരുതലും കാവലും പുതിയ ചരിത്രങ്ങൾ ചമക്കുന്നവർ മനഃപൂർവം വിസ്മരിക്കുകയാണ് . താഹിർ ഇസ്മായിൽ ചങ്ങരംകുളത്തിന്റെ ഹരിതം വീട്ടിൽ നബീൽ മന്ദലാംകുന്നിന്റെ തിരിച്ചറിവുകൾ എന്ന പുസ്തകം പ്രകാശനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.വാരിയത്ത് മുഹമ്മദാലി പുസ്തകം ഏറ്റു വാങ്ങി.ചടങ്ങിൽ അനസ് യൂസഫ് യാസീൻ അദ്ധ്യക്ഷത വഹിച്ചു.ഗുരുവായൂർ പ്രസ്സ് ഫോറം ഏർപ്പെടുത്തിയ സുരേഷ് വാരിയർ പുരസ്കാരത്തിന് അർഹനായ ഷാഫി ചങ്ങരംകുളത്തെ ചടങ്ങിൽ അനുമോദിച്ചു. പിടി ഖാദർ,ഷാനവാസ് വട്ടത്തൂർ, ബഷീർ ചങ്ങരംകുളം,ജബ്ബാർ ആലംകോട്,സുലൈമാൻ പെരുമുക്ക്,മുജീബ് കോക്കൂർ,ഷെഫീർ സഫരി എന്നിവർ സംസാരിച്ചു
