ചമ്രവട്ടം പദ്ധതിയിൽ ടെണ്ടറില്ലാതെ കോടികളുടെ പ്രവൃത്തി അന്വേഷണ നടത്തണം:മുസ്ലിംലീഗ്
പൊന്നാനി: ചമ്രവട്ടം ഷീറ്റ് പൈൽ നിർമ്മാണ പദ്ധതിയിൽ ടെണ്ടറില്ലാതെ ആറ് കോടി രൂപ ലഭ്യമാക്കി നഗ്നമായ അഴിമതിക്ക് കാലമൊരുക്കാനുള്ള ഗൂഢ നീക്കത്തെക്കുറിച്ചു സമഗ്രമായ അന്വേഷണം നടത്തി വസ്തുതകൾ പുറത്ത് കൊണ്ട് വരണമെന്ന് തവനൂർ നിയോജക മണ്ഡലം മുസ്‌ലിം ലീഗ് കമ്മിറ്റി ആവശ്യപ്പെട്ടു. ചമ്രവട്ടം പദ്ധതിയുടെ നിർമ്മാണ ഘട്ടങ്ങളിലൊക്കെ ഭീമമായ അഴിമതിക്ക് കളമൊരുക്കിയിരുന്നു എന്ന ആരോപണം നില നിൽക്കെ ഇപ്പോൾ വീണ്ടും ഇത് ആവർത്തിക്കപെടുന്നത് ഏറെ ഗൗരവമുള്ളതാണ്.
രണ്ട് രാത്രികൾ കൊണ്ട് 1.25 കോടിയുടെ നിർമ്മാണം പൂർത്തിയാക്കി സർക്കാർ ഉത്തരവില്ലാതെ പണിത 200 മീറ്റർ ഷീറ്റ് പൈൽ അഴിമതിയുടെ നേർ സാക്ഷ്യമായിരിക്കുകയാണ്. ഇക്കാര്യത്തിൽ അന്വേഷണം ആവശ്യപ്പെട്ട് പദ്ധതി പ്രദേശത്ത് സമര സംഗമം നടത്താനും ആവശ്യത്തിൽ കോടതിയെ സമീപിക്കാനും കമ്മിറ്റി തീരുമാനിച്ചു. വൈസ് പ്രസിഡന്റ് ആർ കെ ഹമീദ് അധ്യക്ഷത വഹിച്ചു. ടി പി ഹൈദരലി, മുജീബ് പൂളക്കൽ , എൻ കെ റഷീദ്, പി കുഞ്ഞിപ്പഹാജി, അഷ്‌റഫ് മാണൂർ, കോയ മംഗലം, ലത്തീഫ് അയിങ്കലം,അമീൻ കൂട്ടായി, കെ പി മുഹമ്മദലി ഹാജി , സിറാജ് പത്തിൽ, വി പി റഷീദ്, നൗഫൽ തണ്ടലം, പി എസ് ശിഹാബ് തങ്ങൾ ,റഫീഖ് പിലാക്കൽ, മുസ്തഫ ഹാജി, പി കെ ഖമറുദ്ധീൻ ഐ പി ജലീൽ, പത്തിൽ അഷറഫ് പ്രസംഗിച്ചു,