CHANGARAMKULAM
ചങ്ങരംകുളം കരുണ ചാരിറ്റബിൾ സൊസൈറ്റിയുടെ ആറാം വാര്‍ഷികാഘോഷവും പുതിയ ഡയാലിസിസ് മെഷീന്‍ കൈമാറലും മെയ് 18ന് ഞായറാഴ്ച നടക്കും.
ചങ്ങരംകുളം | ജീവകാരുണ്യ രംഗത്തെ സജീവ സാനിധ്യമായ ചങ്ങരംകുളം കരുണ ചാരിറ്റബിൾ സൊസൈറ്റിയുടെ ആറാം വാര്‍ഷികാഘോഷവും പുതിയ ഡയാലിസിസ് മെഷീന്‍ കൈമാറലും മെയ് 18ന് ഞായറാഴ്ച നടക്കും. വൈകീട്ട് നാലിന് സണ്‍റൈസ് ഹോസ്പിറ്റലില്‍ വെച്ച് നടക്കുന്ന ചടങ്ങിൽ ഡയാലിസിസ് മെഷിന്‍ പൊന്നാനി എംഎല്‍പി നന്ദകുമാര്‍ സണ്‍റൈസ് എംഡി പര്‍വ്വിന്‍ ഹഫീസിന് കൈമാറും. ചടങ്ങില്‍ രാഷ്ട്രീയ സാംസ്കാരിക സാമൂഹിക രംഗത്തെ പ്രമുഖരും കരുണ ഭാരവാഹികളും പങ്കെടുക്കുമെന്ന് ബഷീര്‍ ഒതളൂര്‍,അഷറഫ് പള്ളിക്കര,സിദ്ധിക്ക് മുതുകാട്,ഇബ്രാഹിം ചമയം,ഹര്‍ഷാദ് കാഞ്ഞിയൂര്‍ തുടങ്ങിയവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.