Categories: KERALA

കുരങ്ങുവസൂരി ഐസൊലേഷനും ചികിത്സയ്ക്കുമുള്ള എസ്.ഒ.പി പുറത്തിറക്കി

&NewLine;<figure class&equals;"wp-block-image size-large"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2022&sol;07&sol;IMG-20220702-WA0015-1024x1024&period;jpg" alt&equals;"" class&equals;"wp-image-20874"&sol;><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph"><&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">സംസ്ഥാനത്ത് കുരങ്ങുവസൂരി സ്ഥിരീകരിച്ച സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് &OpenCurlyQuote;സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിംഗ് പ്രോസീജിയര്‍’ പുറത്തിറക്കിയതായി മന്ത്രി വീണാ ജോര്‍ജ്&period; ഐസൊലേഷന്‍&comma; ചികിത്സ&comma; സാമ്പിള്‍ കളക്ഷന്‍ തുടങ്ങിയവയെല്ലാം ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ളതാണ് സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിംഗ് പ്രൊസീജിയര്‍&period; എല്ലാ സര്‍ക്കാര്‍&comma; സ്വകാര്യ ആശുപത്രികളും ഈ എസ്&period;ഒ&period;പി പിന്തുടരണമെന്നും മന്ത്രി പറഞ്ഞു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">കഴിഞ്ഞ 21 ദിവസത്തിനുള്ളില്‍ രോഗബാധിത രാജ്യങ്ങളില്‍ പോയിട്ടുള്ള ഏത് പ്രായത്തിലുള്ള വ്യക്തിയാണെങ്കിലും ശരീരത്തില്‍ ചുവന്ന പാടുകളോടൊപ്പം&comma; പനി&comma; തലവേദന&comma; ശരീരവേദന&comma; തളര്‍ച്ച തുടങ്ങിയ ഒന്നോ അതിലധികമോ രോഗലക്ഷണങ്ങളോ ഉണ്ടെങ്കില്‍ കുരങ്ങുവസൂരിയാണെന്ന് സംശയിക്കണം&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">രോഗം ബാധിച്ച വ്യക്തിയുമായി മുഖാമുഖം വരിക&comma; ആരോഗ്യ പ്രവര്‍ത്തകരുള്‍പ്പെടെ പിപിഇ കിറ്റിടാതെ ഇടപെടുക&comma; നേരിട്ട് തൊലിപ്പുറത്ത് സ്പര്‍ശിക്കുക&comma; ലൈംഗിക ബന്ധം&comma; കിടക്ക&comma; വസ്ത്രം എന്നിവ സ്പര്‍ശിക്കുക തുടങ്ങിയവയിലൂടെ രോഗസാധ്യത വളരെയേറെയാണ്&period; ഇവര്‍ പ്രാഥമിക സമ്പര്‍ക്ക പട്ടികയിലാണ് വരുന്നത്&period; പിസിആര്‍ പരിശോധനയിലൂടെയാണ് കുരങ്ങുവസൂരി സ്ഥിരീകരിക്കുന്നത്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">കുരങ്ങുവസൂരി ബാധിച്ചതായി സംശയിക്കുന്നതും സാധ്യതയുള്ളതുമായ കേസുകള്‍ വെവ്വേറെയായി ഐസൊലേഷനില്‍ മാത്രം ചികിത്സിക്കുക&period; രോഗിയെ ഐസൊലേറ്റ് ചെയ്ത ശേഷം ജില്ലാ സര്‍വൈലന്‍സ് ഓഫീസറെ &lpar;ഡിഎസ്ഒ&rpar; ഉടന്‍ അറിയിക്കണം&period; ഇതോടൊപ്പം എന്‍ഐവി പ്രോട്ടോക്കോള്‍ അനുസരിച്ച് സാമ്പിളുകള്‍ ശേഖരിക്കണം&period; ശേഖരിക്കുന്ന സാമ്പിളുകള്‍ ലാബില്‍ അയയ്ക്കാനുള്ള ചുമതല ഡിഎസ്ഒയ്ക്കായിരിക്കും&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ഐസൊലേഷന്‍ സൗകര്യമുള്ള സ്വകാര്യ ആശുപത്രികളില്‍ എത്തുന്ന രോഗികളെ അവര്‍ ആവശ്യപ്പെട്ടാല്‍ മാത്രം സര്‍ക്കാര്‍ ആശുപത്രികളിലേക്ക് റഫര്‍ ചെയ്യണം&period; ഐസൊലേഷന്‍ സൗകര്യമുള്ള സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്നും ഗുരുതരാവസ്ഥയിലുള്ള രോഗികളെ മാത്രമെ മെഡിക്കല്‍ കോളജുകളിലേക്ക് റഫര്‍ ചെയ്യാവൂ&period; ഡിഎസ്ഒയ്ക്ക് ശരിയായ വിവരം നല്‍കി പ്രോട്ടോക്കോള്‍ പാലിച്ചുകൊണ്ടായിരിക്കണം റഫറല്‍ ചെയ്യേണ്ടത്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">കുരങ്ങുവസൂരി സ്ഥിരീകരിച്ച കേസുകള്‍&comma; കേന്ദ്രത്തിന്റെ കൃത്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ച് വേണം കൈകാര്യം ചെയ്യേണ്ടത്&period; കുരങ്ങുവസൂരി ബാധിതരുടെ ചികിത്സ സംബന്ധിച്ച് എന്തെങ്കിലും സംശയമുണ്ടെങ്കില്‍&comma; സംസ്ഥാന മെഡിക്കല്‍ ബോര്‍ഡുമായി ബന്ധപ്പെടേണ്ടതാണ്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">രോഗിയെ ആംബുലന്‍സില്‍ കൊണ്ട് പോകേണ്ടി വരുമ്പോള്‍ പിപിഇ കിറ്റ്&comma; എന്‍ 95 മാസ്‌ക്&comma; ഗ്ലൗസ്&comma; കണ്ണട എന്നിവ ധരിക്കണം&period; ഡിഎസ്ഒയുടെ നിര്‍ദേശപ്രകാരം മാത്രമേ ഒരാളെ കൊണ്ടുപോകാവൂ&period; ഇതോടൊപ്പം ആശുപത്രിയേയും വിവരം അറിയിക്കണം&period; രോഗി എന്‍ 95 മാസ്‌കോ ട്രിപ്പിള്‍ ലെയര്‍ മാസ്‌കോ ധരിക്കണം&period; മുറിവുകളുണ്ടെങ്കില്‍ അത് മൂടത്തക്ക വിധം വസ്ത്രം പുതപ്പിക്കണം&period; രോഗിയെ എത്തിച്ച ശേഷം ആംബുലന്‍സും ഉപകരണങ്ങളും അണുവിമുക്തമാക്കണം&period; രോഗിയുമായി ബന്ധപ്പെട്ട സാധനങ്ങള്‍ മാര്‍ഗനിര്‍ദേശമനുസരിച്ച് നിര്‍മാര്‍ജനം ചെയ്യണം&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">എല്ലാ അന്താരാഷ്ട്ര വിമാനത്താവളങ്ങളിലും തെര്‍മല്‍ സ്‌കാനര്‍ ഉണ്ട്&period; വിദേശത്ത് നിന്നും വരുന്ന യാത്രക്കാരില്‍ തെര്‍മ്മല്‍ സ്‌കാനര്‍ വഴിയുള്ള പരിശോധനയില്‍ പനിയുണ്ടെന്ന് കണ്ടെത്തിയാല്‍ അവരുടെ ദേഹത്ത് ചുവന്ന പാടുകള്‍ ഉണ്ടോയെന്ന്&nbsp&semi;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">മെഡിക്കല്‍ സംഘം പരിശോധിക്കും&period; പാടുകളുണ്ടെങ്കില്‍ ഡിഎസ്ഒയുമായി ബന്ധപ്പെട്ട് ഐസൊലേഷന്‍ സൗകര്യമുള്ള അടുത്തുള്ള ആശുപത്രിയില്‍ അവരെ മാറ്റും&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ഐസൊലേഷനില്‍ കഴിയുന്നവര്‍ക്ക് ജില്ലാ മാനസികാരോഗ്യ സംഘം ദിവസവും ടെലിഫോണിലൂടെ മാനസിക പിന്തുണ നല്‍കും&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">പ്രാഥമിക സമ്പര്‍ക്ക പട്ടികയിലുള്ളവര്‍ രോഗലക്ഷണം പ്രകടിപ്പിക്കുന്നുണ്ടോയെന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ 21 ദിവസം വിലയിരുത്തും&period; ദിവസവും രണ്ട് നേരം ടെലഫോണിലൂടെ ഇവരെ വിളിച്ചാണ് ഇക്കാര്യം ഉറപ്പ് വരുത്തുന്നത്&period; മാത്രമല്ല അവരുടെ താപനില ദിവസവും രണ്ട് നേരം സ്വയം രേഖപ്പെടുത്തണം&period; നിരീക്ഷണ ചുമതലയുള്ള ജെഎച്ച്‌ഐ&sol;ജെപിഎച്ച്എന്‍ അല്ലെങ്കില്‍ ആശവര്‍ക്കര്‍ ഇടയ്ക്കിടെ വീട് സന്ദര്‍ശിക്കണം&period; അവര്‍ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക&period; പനി ഉണ്ടായാല്‍&comma; അവരെ ഉടന്‍ ഐസൊലേറ്റ് ചെയ്യുകയും ക്ലിനിക്കല്‍&comma; ലാബ് പരിശോധന നടത്തുകയും വേണം&period; ചുവന്ന പാടുകള്‍ പ്രത്യക്ഷപ്പെട്ടാല്‍ സാമ്പിളുകള്‍ കുരങ്ങുവസൂരി പരിശോധനയ്ക്ക് അയയ്ക്കണം&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">നിരീക്ഷണ കാലയളവില്‍ കൃത്യമായി മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കണം&period; പ്രതിരോധശേഷി കുറഞ്ഞവരും പ്രായമായവരും ഗര്‍ഭിണികളും കുട്ടികളുമായും വളര്‍ത്തുമൃഗങ്ങളുമായും സമ്പര്‍ക്കം പാടില്ല&period; അത്യാവശ്യമല്ലാത്ത യാത്രകള്‍ ഒഴിവാക്കണം&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">രോഗലക്ഷണങ്ങളില്ലാത്ത സമ്പര്‍ക്കം ഉള്ളവര്‍ രക്തം&comma; കോശങ്ങള്‍&comma; ടിഷ്യു&comma; അവയവങ്ങള്‍&comma; സെമന്‍ എന്നിവ ദാനം ചെയ്യാന്‍ പാടില്ല&period; കുരങ്ങുപനി ബാധിച്ചവരുമായോ സംശയിക്കുന്നവരുമായോ സുരക്ഷിതമല്ലാത്ത സമ്പര്‍ക്കം പുലര്‍ത്തുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ 21 ദിവസം നിരീക്ഷിക്കണം&period; രോഗ ലക്ഷണമില്ലെങ്കില്‍ ഡ്യൂട്ടിയില്‍ നിന്നും ഒഴിവാക്കേണ്ടതില്ല&period;<br><&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

സോപാനം സ്‌കൂൾ ഓഫ് പഞ്ചവാദ്യം ഏർപ്പെടുത്തുന്ന 2025-26 വർഷത്തെ കലാ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു.

എടപ്പാൾ: സോപാനം സ്‌കൂൾ ഓഫ് പഞ്ചവാദ്യം ഏർപ്പെടുത്തുന്ന 2025-26 വർഷത്തെ കലാ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. പാനയാശാൻ ഗോവിന്ദൻകുട്ടിനായർ സ്മാരക ഗുരുപ്രണാമം…

7 hours ago

വാക്ക് പാലിച്ച് യൂത്ത് കോൺഗ്രസ്; ചോലക്കുന്നിലെ കുട്ടികൾക്ക് ഫുട്ബോൾ ജേഴ്സി വിതരണം

വട്ടംകുളം | തവനൂർ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ നൽകിയ വാഗ്ദാനം പാലിച്ച് ചോലക്കുന്നിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കുട്ടികൾക്ക്…

7 hours ago

കാലടിയിൽ ഭക്ഷണ വിതരണ കേന്ദ്രങ്ങളിൽ ആരോഗ്യ ശുചിത്വ പരിശോധന

കാലടി ആരോഗ്യ വകുപ്പ് കണ്ടനകം, കാടഞ്ചേരി പ്രദേശങ്ങളിലെ ഭക്ഷണ വിതരണ സ്ഥാപനങ്ങൾ, അതിഥി തൊഴിലാളി ക്വാർട്ടേഴ്‌സ് കേന്ദ്രീകരിച്ചു ആരോഗ്യ-ശുചീത്വ പരിശോധന…

7 hours ago

ഗുരുവായൂർ – കുണ്ടുകടവ് സംസ്ഥാന പാതയിൽ കെ.എസ്.ആർ.ടിസി ബസുകൾ അനുവദിക്കുക

മാറഞ്ചേരി : സംസ്ഥാന സർക്കാരിന്റെ, സ്ത്രീകൾക്കുള്ള കെഎസ്ആർടിസി ബസുകളിലെ സൗജന്യ യാത്ര, മാറഞ്ചേരി പഞ്ചായത്തിൽ ഉള്ളവർക്ക് ഉപയോഗപ്പെടുത്തുന്നതിന്, ഗുരുവായൂർ -…

7 hours ago

ഓപ്പറേഷന്‍ തൂഫാന്‍’:ചങ്ങരംകുളം കോലിക്കരയില്‍ വീട്ടില്‍ കഞ്ചാവ് ചെടികള്‍ കണ്ടെത്തി.വീട്ടുടമ അറസ്റ്റില്‍

ചങ്ങരംകുളം: ഓപ്പറേഷന്‍ തൂഫാന്‍ പരിശോധനയുടെ ഭാഗമായി ചങ്ങരംകുളം പോലീസ് നടത്തിയ പരിശോധനയില്‍ വീട്ടില്‍ വളര്‍ത്തിയ നിലയില്‍ കഞ്ചാവ് ചെടി കണ്ടെത്തി.കോലിക്കരയില്‍…

8 hours ago

ഹരിതം; ഒരു എടപ്പാൾ മാതൃക

എടപ്പാൾ: എടപ്പാൾ ഗവൺമെൻ്റ് ഹയർ സെക്കൻ്ററി സ്‌കൂളിലെ എൻ.എസ്.എസ് യൂണിറ്റ് പുതിയതായി അഡ്മിഷൻ എടുത്ത പ്ലസ് വൺ കുട്ടികൾക്ക് പച്ചക്കറി…

11 hours ago