കളിക്കളത്തിൽ ഇനി ഇവരും താരങ്ങൾ; പ്രത്യേക ശേഷിക്കാരായ കുട്ടികൾക്കായി ഫുട്ബോൾ മത്സരം

&NewLine;<p class&equals;"wp-block-paragraph">എടപ്പാൾ&colon; പ്രത്യേക ശേഷിക്കാരായ കുട്ടികൾക്കായി തൃശ്ശൂർ ബോൺ ആൻഡ് ജോയിന്റ് ഫൗണ്ടേഷനും എടപ്പാൾ ഹോസ്പിറ്റലും സംയുക്തമായി ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിക്കുന്നു&period; ആഗസ്റ്റ് 22ന് രാവിലെ 8 മുതൽ വൈകിട്ട് 4 വരെ പന്താവൂർ പുഷ്കാസ് ടർഫിലാണ് മത്സരം&period;കായികരംഗത്ത് കുട്ടികളുടെ പങ്കാളിത്തം വർധിപ്പിക്കുക&comma; അവരുടെ കഴിവുകൾ പ്രോത്സാഹിപ്പിക്കുക&comma; ആത്മവിശ്വാസവും കൂട്ടായ്മയും വളർത്തുക എന്നിവയാണ് ടൂർണമെന്റിന്റെ ലക്ഷ്യം&period; 12 സ്പെഷ്യൽ സ്കൂളുകളിൽ നിന്നുള്ള കുട്ടികൾ മത്സരത്തിൽ പങ്കെടുക്കും&period; മത്സരഫലത്തേക്കാൾ കുട്ടികളുടെ പങ്കാളിത്തത്തിനും സന്തോഷത്തിനുമാണ് പ്രാധാന്യം നൽകുന്നതെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു&period;കഴിഞ്ഞ വർഷം തൃശ്ശൂരിൽ വിജയകരമായി നടത്തിയ ടൂർണമെന്റ് കൂടുതൽ കുട്ടികൾക്ക് അവസരമൊരുക്കുന്നതിനാണ് ഇത്തവണ എടപ്പാളിൽ സംഘടിപ്പിക്കുന്നത്&period;മുൻ ഇന്ത്യൻ ഫുട്ബോൾ താരം പത്മശ്രീ ഐ&period;എം&period; വിജയൻ&comma; തവനൂർ എം&period;എൽ&period;എ&period; വി&period;എസ്&period; ജോയ്&comma; എടപ്പാൾ ഹോസ്പിറ്റൽ സി&period;ഇ&period;ഒ&period;യും ഡയറക്ടറുമായ ഗോകുൽ ഗോപിനാഥൻ&comma; തൃശ്ശൂർ ബോൺ ആൻഡ് ജോയിന്റ് ഫൗണ്ടേഷൻ ഡയറക്ടറും വിഭാഗം മേധാവിയുമായ ഡോ&period; മഹേഷ് കൃഷ്ണൻ&comma; സ്പെഷ്യൽ സ്കൂൾ അസോസിയേഷൻ സെക്രട്ടറി റവ&period; ഫാ&period; ജോൺസൺ അന്തിക്കാട്&comma; അശ്വിനി ഹോസ്പിറ്റൽ ഡയറക്ടർ രാജേഷ് ഐ&period;എൻ&period; എന്നിവർ വിശിഷ്ടാതിഥികളായി പങ്കെടുക്കും&period;വൈകിട്ട് നടക്കുന്ന സമാപന ചടങ്ങിൽ വിജയികൾക്ക് ട്രോഫികളും മത്സരത്തിൽ പങ്കെടുക്കുന്ന മുഴുവൻ കുട്ടികൾക്കും മെഡലുകളും സർട്ടിഫിക്കറ്റുകളും ഓണസമ്മാനങ്ങളും വിതരണം ചെയ്യും&period;വാർത്താസമ്മേളനത്തിൽ ഡോ&period; മഹേഷ് കൃഷ്ണൻ&comma; അസ്ഥിരോഗ വിദഗ്ധൻ ഡോ&period; നിഷാന്ത്&comma; എടപ്പാൾ ഹോസ്പിറ്റൽ സി&period;ഇ&period;ഒ&period; ഗോകുൽ ഗോപിനാഥൻ&comma; ഗ്രൂപ്പ് മാനേജർ ആത്മജൻ പള്ളിപ്പാട് എന്നിവർ പങ്കെടുത്തു&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

കൊണ്ടോട്ടിയിൽ ഓണാഘോഷത്തിനെത്തിയ വിദ്യാർഥികൾ എക്സൈസ് വാഹനം കണ്ടതോടെ ഓടി; കാറിൽ എംഡിഎംഎ, സിസിടിവിയിൽ കുടുങ്ങിയ ഓട്ടം

മലപ്പുറം :കൊണ്ടോട്ടിയിൽ കോളജിൽ ഓണാഘോഷത്തിനു വിദ്യാർഥികൾ എത്തിയ കാറിൽനിന്ന് രാസലഹരിയായ എംഡിഎംഎ പിടികൂടി. മലപ്പുറം എക്സൈസ് ആന്റി നർകോട്ടിക് സ്ക്വാഡ്…

2 hours ago

കാണാതായ 13കാരിക്കായി സഞ്ചരിച്ചത് 4,000 കിലോമീറ്റര്‍; കണ്ടെത്തിയത് ഒഡിഷയിലെ നക്‌സല്‍ ബാധിത വനമേഖലയില്‍ ദേ വീണ്ടും കേരള പോലീസ്

കൊച്ചി : കേരളത്തില്‍ നിന്ന് കാണാതായ 13കാരിയായ പെണ്‍കുട്ടിയെ ഒഡിഷയിലെ നക്സല്‍ ബാധിത വനമേഖലയില്‍ നിന്ന് കുറുപ്പംപടി പൊലീസ് സാഹസികമായി…

2 hours ago

മലപ്പുറം ജില്ലയിലെ 16 മണ്ഡലങ്ങളിൽ യങ് ഡെമോക്രാറ്റ്സ് അസംബ്ലി കൗൺസിൽ കമ്മിറ്റികൾ രൂപീകരിക്കും

മലപ്പുറം: രാജ്യം ഇതുവരെ കാണാത്തവിധം ഗുരുതരമായ ജനാധിപത്യ-ഭരണഘടനാ വെല്ലുവിളികളെ നേരിട്ടുകൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തിലൂടെയാണ് നാം കടന്നുപോകുന്നത്. പൗരാവകാശങ്ങൾ കവർന്നെടുക്കപ്പെടുകയും, വിയോജന…

2 hours ago

പടിഞ്ഞാറേക്കരയിൽ നിന്നും കാണാതായ യുവതിയുടെ മൃതദേഹം ചാക്കിൽ കെട്ടിയ നിലയിൽ കണ്ടെത്തി

തിരൂർ : പുറത്തൂർ പടിഞ്ഞാറേക്കര സ്വദേശിനി അണ്ടിപാട്ടിൽ ഫൗസിയ എന്നവരുടെ മൃതദേഹമാണ് കണ്ടെത്തിയത്..ഇന്നലെ പുറത്തൂര് പടിഞ്ഞാറേക്കരയിൽ നിന്നും ഫൗസിയെയും ഇവരുടെ…

2 hours ago

പൊന്നാനിയിൽ സപ്ലൈകോ ഓണച്ചന്ത ഉദ്ഘാടനം ചെയ്തു

പൊന്നാനി:നിയോജകമണ്ഡലത്തിലെ സപ്ലൈകോ ഓണചന്ത പൊന്നാനി നഗരസഭ ചെയർപേഴ്സൺ സി വി സുധ ഉദ്ഘാടനം ചെയ്തു. ആഗസ്റ്റ് മാസം ഇരുപത്തിയഞ്ചാം തീയതി…

9 hours ago

ചമ്രവട്ടം പദ്ധതി : അടിയന്തരമായി ലക്ഷ്യം പൂർത്ഥീകരിക്കണം കർശന താക്കീതുമായി മന്ത്രി മോന്‍സ് ജോസഫ്

പൊന്നാനി:ചമ്രവട്ടം റെഗുലേറ്റർ കം ബ്രിഡ്ജ് ചോർച്ച,കൂട്ടായി റെഗുലേറ്റർ കം ബ്രിഡ്ജ്,കൂട്ടായി ലോ കം ബ്രിഡ്ജ്,ജൽ ജീവൻ മിഷൻ കുടിവെള്ള പദ്ധതികൾ…

9 hours ago