EDAPPAL
കണ്ടനകം ശ്രീ വേളാമ്പുള്ളിക്കാവ് ഭഗവതി ക്ഷേത്രം അയ്യപ്പൻ വിളക്ക്
എടപ്പാൾ :കണ്ടനകം ശ്രീ വേളാമ്പുള്ളിക്കാവ് ഭഗവതി ക്ഷേത്രത്തിൽ കോതകത്ത് പരമേശ്വരൻ വഴിപാടായി നടത്തിയ അയ്യപ്പൻ വിളക്ക് ജനകീയ പങ്കാളിത്തിത്താൽ ഭക്തിസാന്ദ്രമായി. കണ്ടനകം ശ്രീ വേട്ടെക്കൊരുമകൻ ക്ഷേത്രത്തിൽ നിന്ന് പാലക്കൊമ്പ് എഴുന്നൊള്ളിപ്പ്, ഭജന, തായമ്പക, പൊലിപ്പാട്ട്, തിരിഉഴിച്ചിൽ, വെട്ടും തടവും തുടങ്ങിയ ചടങ്ങുകൾ ദേശവിളക്കിന് മാറ്റ് കൂട്ടി. കാലടി തത്വമസി വിളക്ക് സംഘം വാസു വെളിച്ചപ്പാട്, ക്ഷേത്ര കമ്മിറ്റി ഭാരവാഹികളായ ശശികുമാർ , ടി.പി. മോഹനൻ , കെ രാജൻ, കെ.വേണു ,കെ. ദിനേഷ് , പ്രസാദ് ,കെ.വി.ജയൻ, കെ.രാധാകൃഷ്ണൻ , കെ.വാസു എന്നിവർ നേതൃത്വം നൽകി.