EDAPPALLocal news
എടപ്പാളിൽ ചെങ്കടലായി എൽ ഡി എഫ് റാലി

എടപ്പാൾ: തവനൂർ നിയോജക മണ്ഡലം എൽ ഡി എഫ് സ്ഥാനാർത്ഥിയുടെ പ്രചരണാർത്ഥം സംഘടിപ്പിച്ച റോഡ് ഷോയിലേക്കായി ഒഴുകിയെത്തിയത് ആയിരങ്ങൾ. വെള്ളിയാഴ്ച വൈകിട്ട് അഞ്ച് മണിയോടെ ജില്ലാ അതിർത്തിയായ നീലിയാടിൽ നിന്നാരംഭിച്ച ബൈക്ക് റാലിയിലേക്കാണ് പ്രവർത്തകർ ഒഴുകിയെത്തിയത്.വട്ടംകുളം എടപ്പാൾ പെരുമ്പറമ്പ് മങ്ങാട്ടൂർ
പാറപ്പുറം അയിങ്കലം
തവനൂർ അതളൂര്
നരിപ്പറമ്പ് ചമ്രവട്ടം
കാവിലക്കാട് വാളമരുദൂര്
ആലിങ്കൽ ആലത്തിയൂര്
മംഗലം തുടങ്ങിയ കേന്ദ്രങ്ങളിലൂടെ സഞ്ചരിച്ച്
കൂട്ടായിൽ സമാപിച്ചു.
തവനൂർ മണ്ഡലം ഇടതുപക്ഷത്തിൻ്റെ മണ്ണാണന്നും ഇനിയെന്നും അങ്ങനെ തന്നെ ആയിരിക്കുമെന്നും LDF സ്ഥാനാർത്ഥി ഡോ.കെ .ടി.ജലീൽ പറഞ്ഞു.
