ഒരുകോടി 75 ലക്ഷം സാമ്പത്തിക തട്ടിപ്പ് കേസില്‍ വിദേശത്ത് കഴിഞ്ഞ് വന്ന കുമരനല്ലൂര്‍ സ്വദേശി ചങ്ങരംകുളം പോലീസിന്റെ പിടിയില്‍
എടപ്പാൾ :സാമ്പത്തിക തട്ടിപ്പ് നടത്തി വിദേശത്തേക്ക് കടന്നയാൾ വർഷങ്ങൾക്ക് ശേഷം ചെന്നെ വിമാനത്താവളത്തിൽ പിടിയിൽ.കുമരനല്ലൂർ സ്വദേശി ഷിഹാബുദ്ധീൻ (36) ആണ് കഴിഞ്ഞ ദിവസം പിടിയിലായത്.2015ലാണ് കേസിനാസ്പതമായ സംഭവം നടക്കുന്നത്. ബിസിനസ്സിൽ പങ്കാളിയാക്കാമെന്ന
ഉറപ്പിൽ രണ്ട് പേരിൽ നിന്നും ഒരു കോടി 75 ലക്ഷം രൂപ വാങ്ങി പറ്റിച്ചതായാണ് പരാതി. പണം നൽകി വർഷങ്ങൾ കഴിഞ്ഞിട്ടും ബിസ്സിനസ്സിൽ പങ്കാളികളാക്കാത്തതിനെ തുടർന്ന് ഇരുവരും ചങ്ങരംകുളം പോലീസിൽ പരാതി നൽകുകയായിരുന്നു. ഇതിനിടയിൽ ഷിഹാബുദ്ധീൻ മലേഷ്യയിലേക്ക് കടന്നിരുന്നു. തുടർന്ന് ചങ്ങരംകുളം പോലീസിന്റെ നേതൃത്വത്തിൽ ഇയാൾക്കെതിരെ ലുകൗട്ട് നോട്ടീസ്
പുറപ്പെടുവിച്ചു. കഴിഞ്ഞ ദിവസം ചെന്നെ വിമാനത്താവളത്തിലെത്തിയ ഇയാളെ വിമാനത്താവളത്തിലെ എമിഗ്രേഷൻ വിഭാഗം
തടഞ് വെക്കുകയും പോലീസിന് കൈമാറുകയായിരുന്നു. ചങ്ങരംകുളം എസ്.ഐ ഹരിഹരസൂനു,സീനിയർ സി.പി.ഒ ഉദയകുമാർ, സി.പി.ഒ ലിനീഷ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം ചെന്നൈയിലെത്തിയാ ണ് ഇയാളെ കസ്റ്റഡിയിലെടുത്ത് ചങ്ങരംകുളത്ത് എത്തിച്ചത്. പ്രതിയെ പൊന്നാനി കോടതിയിൽ ഹാജറാക്കി.