KERALALocal newsMALAPPURAMTHAVANURTHRITHALAVELIYAMKODE

മമ്മൂട്ടിയോ കുഞ്ചാക്കോയോ; ആരാകും മികച്ച നടൻ? സംസ്ഥാന ചലചിത്ര പുരസ്കാരം പ്രഖ്യാപനം ഇന്ന്

കൊച്ചി: ഈ വർഷത്തെ സംസ്ഥാന ചലചിത്ര പുരസ്കാരം ഇന്ന് വൈകിട്ട് മൂന്നു മണിക്ക് പ്രഖ്യാപിക്കും. സാംസ്കാരിക മന്ത്രിയാണ് പ്രഖ്യാപനം നടത്തുക. മികച്ച നടൻ, നടി, സിനിമ അടക്കമുള്ള വിഭാഗങ്ങളിൽ കടുത്ത മത്സരമാണ്. മികച്ച നടനുള്ള വിഭാഗത്തിൽ നൻപകൽ നേരത്ത് മയക്കം, പുഴു, റോഷാക്ക് ,ഭീഷ്മപർവ്വം അടക്കം ഹിറ്റുകളുടെ തിളക്കത്തിൽ വളരെ മുന്നിലാണ് മമ്മൂട്ടി.ന്നാ താൻ കേസ് കൊട്, അറിയിപ്പ് എന്നീ ചിത്രങ്ങളിലെ മികവാർന്ന അഭിനയത്തിലൂടെ കുഞ്ചാക്കോ ബോബനും ശക്തമായ മത്സരം കാഴ്ചവയ്ക്കുന്നു. മലയൻകൂഞ്ഞിലൂടെ ഫഹദ് ഫാസിലും, വഴക്ക്, അദൃശ്യ ജാലകങ്ങൾ എന്നീ സിനിമകളിലെ അഭിനയത്തിന് ടോവിനോയും മത്സരരംഗത്തുണ്ട്.

ജയജയജയ ജയഹേ സിനിമയിലെ പ്രകടനത്തിന് ദർശന രാജേന്ദ്രനും, അറിയിപ്പിലെ അഭിനയത്തിന് ദിവ്യപ്രഭയും മികച്ച നടിയ്ക്കുള്ള വിഭാഗത്തിൽ മത്സരിക്കുന്നു. നൻപകൽ നേരത്ത് മയക്കം, അപ്പൻ, ഇലവീഴാപൂഞ്ചിറ, സൗദി വെള്ളക്ക, ഏകൻ അനേകൻ, അടിത്തട്ട് , ബി32 മുതൽ 44 വരെ, തുടങ്ങി അവസാന റൗണ്ടിലെത്തിയത് 44 സിനിമകളാണ്. പ്രമുഖ ബംഗാളി ചലച്ചിത്രപ്രവർത്തകൻ ഗൗതം ഘോഷിന്റെ നേതൃത്വത്തിലുള്ള ജൂറിയാണ് അവാർഡ് നിർണ്ണയിക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button