KERALA
മാതാപിതാക്കള്‍ക്കൊപ്പം കുട്ടിയെ ഇരുചക്ര വാഹനത്തില്‍ കൊണ്ടുപോയാല്‍ പിഴ ഒഴിവാക്കും
ഇത് കേന്ദ്ര നിയമത്തിന് വിരുദ്ധമായതിനാൽ ഇളവ് എങ്ങനെ നടപ്പാക്കും എന്നതാണ് യോഗം പ്രധാനമായും ചർച്ച ചെയ്യുന്നത്. എ ഐ ക്യാമറ വഴിയിൽ കണ്ടെത്തുന്ന നിയമലംഘനങ്ങൾക്ക് എന്നുമുതൽ ഈടാക്കണം എന്നതിലും ഇന്ന് തീരുമാനമാകും. ഇരുപതാം തീയതി മുതൽ പിഴക്കാനാണ് തീരുമാനം ഇതിൽ മാറ്റം വരുത്തണോ എന്നാണ് ആലോചിക്കുന്നത്. ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ ഗതാഗത സെക്രട്ടറി ഗതാഗത കമ്മീഷണർ തുടങ്ങിയ ഉദ്യോഗസ്ഥർ പങ്കെടുക്കും.