അറിവിന്റെ ലോകത്ത് പുതിയ ഉയരങ്ങൾ കീഴടക്കി മലയാളി ഗവേഷക ഡോ. മർവ മുഹമ്മദ് ഷാഹിദ്

&NewLine;<p class&equals;"wp-block-paragraph"><&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">അബുദാബി&colon; അറിവിന്റെ ലോകത്ത് പുതിയ ഉയരങ്ങൾ കീഴടക്കി മലയാളി ഗവേഷക ഡോ&period; മർവ മുഹമ്മദ് ഷാഹിദ്&period; യുഎഇയിലെ പ്രമുഖ ഉന്നതവിദ്യാഭ്യാസ സ്ഥാപനമായ അബുദാബി ഖലീഫ യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജിയിലെ ജിയോളജി ഡിപ്പാർട്ട്മെന്റിൽ നിന്നാണ് മർവ ഡോക്ടറേറ്റ് &lpar;Ph&period;D&period;&rpar; കരസ്ഥമാക്കിയത്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">പ്രശസ്തമായ ഖലീഫ യൂണിവേഴ്സിറ്റിയിൽ സ്കോളർഷിപ്പോടെ 2023 ലാണ് മർവ തന്റെ ഗവേഷണത്തിന് തുടക്കം കുറിച്ചത്&period;<br>ഭൂമിയുടെ ചരിത്രത്തിലെ അതിപ്രധാനമായ &&num;8216&semi;ലേറ്റ് ട്രയാസിക്&&num;8217&semi; &lpar;Late Triassic&rpar; കാലഘട്ടത്തിലെ &&num;8216&semi;കാർണിയൻ പ്ലൂവിയൽ എപ്പിസോഡ്&&num;8217&semi; &lpar;Carnian Pluvial Episode&rpar; എന്ന പ്രതിഭാസത്തെക്കുറിച്ചായിരുന്നു മർവയുടെ ഗവേഷണം&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">കോടിക്കണക്കിന് വർഷങ്ങൾ പഴക്കമുള്ള കാലാവസ്ഥാ രേഖകൾ &lpar;Climate proxies&rpar; വിശകലനം ചെയ്തു കൊണ്ട്&comma; കാർബൺ ചക്രത്തിലുണ്ടായ മാറ്റങ്ങളും ധ്രുവപ്രദേശങ്ങൾ ഇത്തരം കാലാവസ്ഥാ വ്യതിയാനങ്ങളോട് എങ്ങനെ പ്രതികരിക്കുന്നു എന്നും മർവ തന്റെ പഠനത്തിലൂടെ കണ്ടെത്തി&period; ഭാവിയിലെ ആഗോള കാലാവസ്ഥാ വ്യതിയാനങ്ങൾ കൂടുതൽ കൃത്യതയോടെ പ്രവചിക്കാൻ ശാസ്ത്രലോകത്തെ സഹായിക്കുന്നതാണ് ഈ ഗവേഷണം&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ഗവേഷണ കാലയളവിൽ നിരവധി അന്താരാഷ്ട്ര നേട്ടങ്ങളും പര്യവേഷണങ്ങളുമാണ് മർവയെ തേടിയെത്തിയത്&period;<br>യുഎഇയുടെ പോളാർ റിസർച്ച് സെന്ററിന്റെ ഭാഗമായി ആർട്ടിക് മേഖലയിലെ &&num;8216&semi;ദി യൂണിവേഴ്സിറ്റി സെന്റർ ഇൻ സ്വാൽബാർഡ്&&num;8217&semi; &lpar;UNIS&rpar; സന്ദർശിക്കാനും ഗവേഷണങ്ങളിൽ പങ്കാളിയാവാനും മർവയ്ക്ക് സാധിച്ചു&period;<br>എൻവയോൺമെന്റ് ഏജൻസി അബുദാബിയുടെ &lpar;EAD&rpar; കീഴിൽ അറേബ്യൻ ഗൾഫ് തീരം മാപ്പ് ചെയ്യുന്നതിനായി പുറപ്പെട്ട &&num;8216&semi;ജയ്വൂൺ&&num;8217&semi; &lpar;Jaywun&rpar; എന്ന അത്യാധുനിക ഗവേഷണ കപ്പലിലെ ശാസ്ത്രജ്ഞരുടെ സംഘത്തിലും മർവ അംഗമായിരുന്നു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">മിഡിൽ ജുറാസിക് എർത്ത് സിസ്റ്റം ആൻഡ് ടൈംസ്കെയിൽ പ്രോജക്റ്റ്&&num;8217&semi; എന്ന അന്താരാഷ്ട്ര ഡ്രില്ലിംഗ് പദ്ധതി നിർദ്ദേശിച്ച പ്രമുഖ ശാസ്ത്ര സംഘത്തിലേക്ക് മർവയും തിരഞ്ഞെടുക്കപ്പെട്ടിരുന്നു&period; അയർലണ്ടിലെ പ്രശസ്തമായ ട്രിനിറ്റി കോളേജ് ഡബ്ലിനിൽ &lpar;Trinity College Dublin&rpar; മൂന്ന് മാസം വിസിറ്റിംഗ് റിസർച്ചർ ആയി സേവനമനുഷ്ഠിച്ചു&period; കൂടാതെ&comma; സാമ്പിൾ ശേഖരണത്തിനായി ബെൽഫാസ്റ്റിലെ &&num;8216&semi;ബ്രിട്ടീഷ് ജിയോളജിക്കൽ സർവേ ഓഫ് നോർത്തേൺ അയർലൻഡ്&&num;8217&semi; സന്ദർശിക്കുകയും ചെയ്തു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ഇറ്റലിയിലെ പ്രശസ്തമായ &&num;8216&semi;ഉർബിനോ സമ്മർ സ്കൂൾ ഇൻ പാലിയോക്ലൈമറ്റോളജി&&num;8217&semi;യിലേക്ക് തിരഞ്ഞെടുക്കപ്പെടുകയും&comma; ഓസ്ട്രിയയിലെ വിയന്നയിൽ നടന്ന യൂറോപ്യൻ ജിയോ സയൻസസ് യൂണിയൻ &lpar;EGU&rpar; ജനറൽ അസംബ്ലിയിൽ തന്റെ ഗവേഷണ പ്രബന്ധങ്ങൾ അവതരിപ്പിക്കുകയും ചെയ്തു&period; ഇതിനു പുറമേ&comma; യുഎഇ ഗ്രാജുവേറ്റ് റിസർച്ച് കോൺഫറൻസിലും &lpar;UAEGSRC&rpar; മർവ പ്രബന്ധങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">അൽ ഐൻ ഇന്ത്യൻ സ്കൂളിലായിരുന്നു മർവയുടെ പ്രാഥമിക വിദ്യാഭ്യാസം&period; കോഴിക്കോട് ഫാറൂഖ് കോളേജിൽ നിന്ന് കെമിസ്ട്രിയിൽ ബിരുദം നേടിയ ശേഷം&comma; കേരള ഫിഷറീസ് ആൻഡ് ഓഷ്യൻ സ്റ്റഡീസ് യൂണിവേഴ്സിറ്റിയിൽ &lpar;KUFOS&rpar; നിന്ന് മറൈൻ കെമിസ്ട്രിയിൽ ഒന്നാം റാങ്കോടെയാണ് മർവ ബിരുദാനന്തര ബിരുദം പൂർത്തിയാക്കിയത്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">വളാഞ്ചേരി മുഹമ്മദ് ഷാഹിദിന്റെയും അഡ്വക്കറ്റ് റസിയയുടെയും മകളാണ് മർവ&period; വയനാട് സ്വദേശി&comma; സീനിയർ കെമിസ്റ്റ്&comma; മുഹമ്മദ് അസ്ഹറാണ് ഭർത്താവ്&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

ചിലർ മനഃപൂർവം വൈദ്യുതി മുടക്കുന്നു; ചില ഉദ്യോഗസ്ഥർക്ക് ‘ചൊറിച്ചിൽ’: ആഞ്ഞടിച്ച് മുഖ്യമന്ത്രി

കൊച്ചി* | സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ കെഎസ്ഇബി ഉദ്യോഗസ്ഥരുടെയും മുൻ മാനേജ്‌മെന്റുകളുടെയും നിലപാടുകൾക്കെതിരെ രൂക്ഷവിമർശനവുമായി മുഖ്യമന്ത്രി വി.ഡി.സതീശൻ. പുനരുപയോഗ…

1 minute ago

കലോത്സവങ്ങൾ മത്സര വേദികൾ മാത്രമല്ല : അഡ്വ. വി എസ് ജോയ് എം എൽ എ

ചങ്ങരംകുളം .: കലോത്സവങ്ങൾ വെറും മത്സരവേദികളല്ലെന്നും, കുട്ടികളുടെ കഴിവുകൾ കണ്ടെത്താനും സർഗാത്മകതയെ പരിപോഷിപ്പിക്കാനും ആത്മവിശ്വാസം വളർത്താനും പരസ്പരം അംഗീകരിക്കാനും സന്തോഷത്തോടെ…

10 hours ago

പവർ കട്ടിനെതിരെ എസ്ഡിപിഐ പൊന്നാനിയിൽ ചൂട്ട് കത്തിച്ച് പ്രതിഷേധിച്ചു.

പൊന്നാനി: പവർ കട്ട്സതീശൻ കേരളത്തെ നയിക്കുന്നത്19-ാം നൂറ്റാണ്ടിലേക്കോ..?പൊന്നാനി എസ്ഡിപിഐ മുൻസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രവർത്തകർ ചൂട്ടു കത്തിച്ചു പ്രതിഷേധിച്ചുദിവസവും കള്ളം…

10 hours ago

ബെത്ലഹേം കുടുംബ യൂണിറ്റ് ഒടിടിയിലേക്ക്; സ്ട്രീമിങ് പ്രഖ്യാപിച്ചു

നിവിൻ പോളിയും മമിത ബൈജുവും കേന്ദ്ര കഥാപാത്രങ്ങളായെത്തി ഗീരീഷ് എഡി സംവിധാനെ ചെയ്ത ബെത്ലഹേം കുടുംബ യൂണിറ്റ് തിയേറ്ററിൽ വൻ…

13 hours ago

വൈദ്യുതി പ്രതിസന്ധി; അടിയന്തരമായി വൈദ്യുതി വാങ്ങാൻ മുഖ്യമന്ത്രിയുടെ നിർദേശം

തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ അടിയന്തരമായി വൈദ്യുതി വാങ്ങാൻ കെഎസ്ഇബിക്ക് മുഖ്യമന്ത്രിയുടെ നിർദേശം. ആവശ്യമെങ്കിൽ ഉയർന്ന വില നൽകിയും…

13 hours ago

തവനൂരിന്റെ സമഗ്ര വിദ്യാഭ്യാസ പദ്ധതി ‘TRACE THAVANUR’ ന് തുടക്കം

എടപ്പാൾ: തവനൂർ നിയോജക മണ്ഡലത്തിലെ വിദ്യാർത്ഥികൾക്ക് അക്കാദമിക് രംഗത്തും കരിയർ മേഖലയിലും മികച്ച മാർഗനിർദേശവും അവസരങ്ങളും ഒരുക്കുകയെന്ന ലക്ഷ്യത്തോടെ തവനൂർ…

13 hours ago