Categories: ENTERTAINMENTKERALA

അദാനി ഗ്രൂപ്പിന്റെ 15 കോടി ‘അമ്മ’യ്ക്ക് കിട്ടുമെന്ന് ശ്വേത, തെളിവായി ബിജെപി നേതാവിന്റെ വിഡിയോ; ഗുരുതര വെളിപ്പെടുത്തലുമായി മാലാ പാർവതി

&NewLine;<p class&equals;"wp-block-paragraph">&&num;8216&semi;അമ്മ&&num;8217&semi;യ്ക്കുള്ളിൽ വൻ സാമ്പത്തിക ക്രമക്കേടുകൾക്ക് പുറമെ തീവ്രമായ രാഷ്ട്രീയ-വർഗീയ ധ്രുവീകരണ ശ്രമങ്ങളും നടന്നിരുന്നതായി നടി മാലാ പാർവതിയുടെ ഗുരുതര വെളിപ്പെടുത്തൽ&period; അൻസിബ ഹസ്സൻ എന്ന നടിയെ ലക്ഷ്യമിട്ട് വർഗീയ അജണ്ടകൾ നടപ്പാക്കാനും സംഘടനയിലേക്ക് കോടികളുടെ കോർപ്പറേറ്റ് ഫണ്ടുകൾ എത്തിക്കാനും അണിയറയിൽ നീക്കങ്ങൾ നടന്നിരുന്നതായി മാലാ പാർവതി വെളിപ്പെടുത്തി&period; വർഗീയത വിളിച്ചു പറഞ്ഞ് സംഘടനയ്ക്കുള്ളിൽ ഒരു ധ്രുവീകരണം നടപ്പിലാക്കാൻ പ്രസിഡന്റ് ശ്വേത മേനോൻ ശ്രമിച്ചു എന്നത് തന്റെ ആരോപണമല്ല അനുഭവമാണെന്ന് മാലാ പാർവതി തുറന്നടിച്ചു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ശ്വേതാ മേനോൻ പ്രസിഡന്റായ കമ്മിറ്റിയുടെ വിശ്വാസ്യതയിൽ ബഹുരാഷ്ട്ര കമ്പനിയായ അദാനി ഗ്രൂപ്പിൽ നിന്ന് 15 കോടി രൂപ സംഘടനയിലേക്ക് എത്തിക്കാൻ നീക്കം നടന്നിരുന്നു&period; ബുദ്ധിമുട്ട് അനുഭവിക്കുന്ന സിനിമാക്കാർക്ക് വീടും സഹായവും നൽകുന്ന &&num;8216&semi;ദക്ഷിണ&&num;8217&semi; പോലുള്ള പദ്ധതികളുടെ മറവിലാണ് ഈ പണം വാഗ്ദാനം ചെയ്യപ്പെട്ടത്&period; സാധാരണയായി &&num;8216&semi;അമ്മ&&num;8217&semi; സ്വന്തം നിലയിൽ ഷോകൾ നടത്തി കണ്ടെത്തുന്ന പണമാണ് ഇത്തരം ചാരിറ്റി പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കാറുള്ളത്&period; എന്നാൽ ഒരു ബഹുരാഷ്ട്ര കമ്പനിയിൽ നിന്ന് ഇത്രയും വലിയ തുക സംഘടനയിലേക്ക് കൊണ്ടുവരാൻ ഇടനിലക്കാരിയായി നിന്നത് &&num;8216&semi;അമ്മ&&num;8217&semi;യിൽ അംഗമല്ലാത്ത&comma; രാഷ്ട്രീയ പാർട്ടിയുടെ സംസ്ഥാന നേതാവും മുൻ കൗൺസിലറുമായ ശ്രീമതി പത്മജയാണെന്ന് മാലാ പാർവതി വെളിപ്പെടുത്തി&period; ഇതിന്റെ വ്യക്തമായ വീഡിയോ തെളിവുകൾ തന്റെ കയ്യിലുണ്ടെന്നും&comma; ജനാധിപത്യ രാജ്യത്തിലെ ഏത് പാർട്ടിയിലും പ്രവർത്തിക്കാൻ ആർക്കും അവകാശമുണ്ടെങ്കിലും &&num;8216&semi;അമ്മ&&num;8217&semi;യിലൂടെ ചില രാഷ്ട്രീയ അജണ്ടകൾ നടപ്പാക്കാൻ ശ്രമിച്ചതിനെയാണ് താൻ എതിർത്തതെന്നും അവർ വ്യക്തമാക്കി&period; ഈ സാമ്പത്തിക ഇടപാടുകളിലെ സുതാര്യതക്കുറവ് തന്നെയാണ് പിന്നീട് ജനറൽ ബോഡിയിൽ ശ്വേതയുടെ കമ്മിറ്റിയുടെ സാമ്പത്തിക റിപ്പോർട്ട് പാസ്സാകാതിരിക്കാനും കമ്മിറ്റി പുറത്താകാനും കാരണമായത് എന്ന് മാലാ പാർവതി പറയുന്നു&period; ഇങ്ങനെയൊരു സംഘമല്ല അമ്മ ഭരിക്കേണ്ടതെന്നും മാലാ പാർവതി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph"><strong>മാലാ പാർവതിയുടെ വാക്കുകൾ&colon;<&sol;strong><&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">എന്താണ് അമ്മയിൽ നടക്കുന്നതെന്ന് കുറച്ചുകാലങ്ങളായി എല്ലാവരും ചോദിക്കുന്നുണ്ട്&period; പ്രതീക്ഷിക്കാത്തതും വിചാരിക്കാത്തതും 32 വർഷമായി അമ്മയിൽ നടക്കാത്തതുമായ കാര്യങ്ങളാണ് അവിടെ നടക്കുന്നതെന്നാണ് ഞങ്ങൾ സംശയിക്കുന്നത്&period; ഇത് വെറുതെ പറയുന്നതല്ല&period; 15 കോടി രൂപ ശ്വേതയുടെ വിശ്വാസ്യതയിൽ അദാനി ഗ്രൂപ്പ് തരുന്നു എന്ന് പറയുമ്പോൾ ഇവർക്ക് അത് അംഗീകരിക്കാൻ പറ്റുന്നില്ല&period; ഈ അദാനി ഗ്രൂപ്പിന് ഇവരുടേതായ കുറെ പരിപാടികളുണ്ട്&semi; &&num;8216&semi;ദക്ഷിണ&&num;8217&semi; പോലെയുള്ളവ&period; സിനിമ രംഗത്ത് ഉണ്ടായിരുന്ന&comma; ബുദ്ധിമുട്ട് അനുഭവിക്കുന്ന ആളുകൾക്ക് കരുതലായിട്ട് കൊടുക്കുന്ന കാര്യങ്ങളൊക്കെ അതിലുണ്ട്&period; അത് കുറച്ചുകൂടി കൂടുതൽ കൊടുക്കാം&comma; വീട് വെച്ചു കൊടുക്കാം അങ്ങനെ പല കാര്യങ്ങളും ചെയ്യാം&period; 15 കോടി രൂപ എന്ന് പറഞ്ഞാൽ എന്തൊക്കെ കാര്യങ്ങൾ ചെയ്യാൻ പറ്റും&excl; ഒരു സ്ത്രീ വന്നിട്ട് ഇത്രയും പണം കൊണ്ടുവരുന്നു എന്ന് കാണിക്കുമ്പോൾ&comma; &&num;8220&semi;ഞങ്ങൾക്ക് ചെയ്യാൻ പറ്റാത്ത എന്ത് കാര്യമാണ് ഇവരുടെ കയ്യിൽ ഉള്ളത്&quest;&&num;8221&semi; എന്ന ഭാവമാണ്&period; സാധാരണയായി &&num;8216&semi;അമ്മ&&num;8217&semi; ഒരു ഷോ നടത്തും&comma; അതിൽ നിന്നുള്ള പൈസ വെച്ചാണ് ഇങ്ങനെയുള്ള കാര്യങ്ങളൊക്കെ ചെയ്യുന്നത്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">പിന്നെ ഇതിൽ പറയുന്ന ഏറ്റവും വലിയ കാര്യം എന്താണെന്ന് അറിയാമോ&quest; മൾട്ടിനാഷണൽ കമ്പനിയിൽ നിന്നും 15 കോടി രൂപ ശ്വേതയുടെ വിശ്വാസ്യതയിൽ കൊണ്ടുവരുമെന്ന് പറയുന്ന വ്യക്തി മറ്റൊരു പ്രധാനപ്പെട്ട രാഷ്ട്രീയ പാർട്ടിയുടെ സംസ്ഥാന നേതാവാണ്&period; ഞങ്ങളുടെ അറിവിൽ അവർ &&num;8216&semi;അമ്മ&&num;8217&semi;യിലെ മെമ്പർ അല്ല&period; അവർക്ക് &&num;8216&semi;അമ്മ&&num;8217&semi;യുമായിട്ട് എന്താണ് ബന്ധമെന്നും ഞങ്ങൾക്കറിയില്ല&period; സംസ്ഥാന നേതാവാണ്&comma; മുൻ കൗൺസിലറുമാണ്&semi; ശ്രീമതി പത്മജ എന്നാണ് ഞാൻ മനസ്സിലാക്കുന്നത്&period; അതിന്റെ വീഡിയോ എന്റെ കയ്യിലുണ്ട്&comma; ആർക്കെങ്കിലും താല്പര്യമുണ്ടെങ്കിൽ ഞാൻ അയച്ചു തരാം&period; അപ്പോൾ ഇവർ എങ്ങനെയാണ് ഈ വിഷയം സംസാരിക്കുന്നത്&quest; ഇവർ &&num;8216&semi;അമ്മ&&num;8217&semi;യുടെ നേതാവാണോ&quest;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ശ്വേത പലവട്ടം പറഞ്ഞു അവർ ഒരു കോൺഗ്രസുകാരിയാണെന്ന്&excl; അവർ കോൺഗ്രസോ ബിജെപിയോ സിപിഎമ്മോ സിപിഐയോ ആകാം… അതിലൊന്നും ആർക്കും ഒരു വിരോധവും ഇല്ല&period; ഒരു അയിത്തവും ഇല്ല&period; ഇതെല്ലാം ജനാധിപത്യ ഇന്ത്യയിലുള്ള പാർട്ടികളാണ്&period; എന്നാൽ അത്തരം അജണ്ടകൾ സംഘടനയിൽ നടപ്പിലാക്കാൻ ശ്രമിക്കുമ്പോൾ അത് ഞങ്ങൾ എതിർക്കും&period; അതു ചോദ്യം ചെയ്യുന്ന ഒരാളായിരുന്നു അൻസിബ&period; അൻസിബ എന്ന മുസ്ലിം നാമധാരിയായ വ്യക്തിയെ വർഗീയവാദിയാക്കി ജിഹാദിയാക്കി അവിടെ നിന്ന് ഓടിക്കാനുള്ള ശ്രമമാണ് അവിടെ നടന്നുകൊണ്ടിരുന്നത്&period; വർഗീയത വിളിച്ചു പറഞ്ഞ് അവിടെ ഒരു ധ്രുവീകരണം നടപ്പിലാക്കാൻ ശ്രമിച്ചു എന്നത് എന്റെ ആരോപണമല്ല&comma; അനുഭവമാണ്&period; മാലാ പാർവതിയാണ് ഗൂഢാലോചന നടത്തുന്നതെന്ന് നിങ്ങൾ പലവട്ടം കേട്ടുകാണും&period; എന്താണ് ആ ഗൂഢാചോലന&quest; എന്തിനാണ് എനിക്ക് മൈക്ക് തരാതെ ശ്വേത എന്നെ വട്ടം പിടിച്ചു നിന്നത്&quest;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">രമേശ് പിഷാരടിയുടെ ഒരു ഫോൺ സംഭാഷണം അവർ പുറത്തുവിട്ടതിനു ശേഷം ശ്വേതയ്ക്ക് ആ മാന്യത കൊടുക്കേണ്ടതില്ല എന്നു തോന്നി&period; വ്യക്തിപരമായ ഒരു സംഭാഷണം&comma; ഒരാൾ കൂടി ആ കോൺഫറൻസ് കോളിലുണ്ടായിരുന്നു എന്ന് അറിയുന്നതിന്റെ ധൈര്യത്തിലാണ് ഞാനിതു പറയുന്നത്&period; അൻസിബയുടെ വിഷയം സംസാരിക്കാൻ വിളിച്ചപ്പോൾ അവർ പറഞ്ഞത് അൻസിബ നാലു പേരെ കൺവേർട്ട് ചെയ്യാൻ നോക്കി എന്നാണ്&period; എന്താ ഈ സംസാരിക്കുന്നത് എന്നാണ് ഞാൻ ശ്വേതയോട് ചോദിച്ചത്&period; അങ്ങനെ സംസാരിക്കരുതെന്ന് ഞാൻ പറഞ്ഞു&period; ഞങ്ങൾ തമ്മിൽ ചെറിയൊരു തർക്കം ഉണ്ടായി&period; ഇതൊരു സാമൂഹ്യവിഷയമാണെന്നും ഇതു പുറത്തു പറയുമെന്നും ഞാൻ പറഞ്ഞു&period; അപ്പോൾ അവർ എന്നോട് പറഞ്ഞത്&comma; ഞാൻ സിനിമാ ഇൻഡസ്ട്രിയിൽ ഉണ്ടാകില്ല എന്നാണ്&period; ഈ വിഷയത്തിൽ നിന്ന് മാറി നിന്നോളൂ&comma; എനിക്ക് ചേച്ചിയോട് ഇഷ്ടമുള്ളതുകൊണ്ടാണ് പറയുന്നത് എന്ന് ശ്വേത പറഞ്ഞു&period; അൻസിബയുടെ വിഷയത്തിൽ ഇടപെടരുതെന്ന് അവർ എന്നെ താക്കീത് ചെയ്തു&period; ശ്വേതയടക്കം ആരോപണം ഉന്നയിച്ച പ്രൊഡക്ഷൻ കൺട്രോളറെ അതായത് അൻസിബ മതപരിവർത്തനം നടത്താൻ ശ്രമിച്ചെന്ന് ആരോപിച്ച ആ പ്രൊഡക്ഷൻ കൺട്രോളറെ ഞാൻ വിളിച്ചു&period; അയാൾ ഒരു ഓർമപ്പെടുത്തൽ പോലും ആവശ്യമില്ലാതെ ഒരു സംശയത്തിനു പോലും ഇട നൽകാതെ&comma; 2023ൽ നടന്ന ഒരു സിനിമയുടെ കാര്യം പറയുകയാണ്&period; അവിടെ വച്ച് അൻസിബ ഒരു നോമ്പെടുത്തുവെന്നും അതിനോടൊപ്പം ഈ പ്രൊഡക്ഷൻ ഡിസൈനറുടെ മകൻ– അഭിനയിക്കാനോ അസിസ്റ്റന്റ് ഡയറക്ടറായോ വന്നതാണ്– അൻസിബയ്ക്കൊപ്പം നോമ്പു തുറന്നുവെന്നും പറഞ്ഞു&period; ഈ ഒരു കാര്യത്തിനെ 2026ലെ എക്സിക്യൂട്ടിവ് കമ്മിറ്റി വിഷയത്തിൽ ഒരു വാട്ട്സാപ്പ് ചാറ്റിൽ ഒരു ഭീഷണിയുടെ സ്വരത്തിൽ ഉപയോഗിച്ചത് എന്തിനാണ്&quest; ഇതു ചോദിച്ചപ്പോൾ ശ്വേത ചോദിച്ചത് ചേച്ചിക്ക് ജയിലിൽ പോയി കിടക്കാൻ ആഗ്രഹമുണ്ടോ എന്നാണ്&period; തിഹാർ ജയിലിൽ അൻസിബ പോയാൽ കുറച്ചു പ്രശ്നമില്ലേ എന്ന് ഞാനും തിരിച്ചു ചോദിച്ചു&period; അങ്ങനെ ഞങ്ങൾ തമ്മിലുണ്ടായ തർക്കത്തിനു ശേഷമാണ് ഞാൻ ഗൂഢാലോചനക്കാരി ആയത്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">എനിക്ക് ഗൂഢാലോചനയൊന്നുമില്ല&comma; ആലോചന മാത്രമേ ഉള്ളൂ&period; കാരണം ഇങ്ങനെയൊരു സംഘമല്ല അമ്മയെ ഭരിക്കേണ്ടത്&period; ധ്രുവീകരണം നടത്തുന്ന വർഗീയവാദം പ്രചരിപ്പിക്കുന്ന മനുഷ്യരെ ഒന്നായി കാണാൻ സാധിക്കാത്ത ജാതിമതങ്ങളെ ഒന്നായി കാണാനാകാത്ത കലാകാരൻമാരുടെ ഇടയിൽ ധ്രുവീകരണം നടത്തുന്ന ആൾക്കാരല്ല അമ്മ ഭരിക്കേണ്ടത്&period; അതെന്റെ വിശ്വാസമാണ്&period; കേരളം അങ്ങനെ തന്നെയാണെന്നാണ് ഞാൻ വിശ്വസിക്കുന്നത്&period; ആ സംഘടനയിൽ നടക്കുന്നത് നാളെ വരാനിരിക്കുന്ന &OpenCurlyQuote;കേരള സ്റ്റോറി’ ആണെന്നു തോന്നിയതുകൊണ്ടാണ് ഞാൻ പ്രതികരിച്ചത്&period; തട്ടമിടാത്ത&comma; അമ്പലത്തിൽ വരെ പോകുന്ന ഒരു സിനിമാ നടി&comma; മലപ്പുറംകാരി മുസ്ലിം– അവർ അവിടെ മതപരിവർത്തനം നടത്താൻ ശ്രമിക്കുന്നു എന്ന ഒരു കഥ സിനിമയായി വന്നാൽ ഉത്തരേന്ത്യയിൽ നന്നായി ഓടും&period; ഈ കഥയാണ് ഇവിടെ സൃഷ്ടിക്കപ്പെടുന്നത്&period; ഇതു പുറത്തു പറയണ്ട എന്നു കരുതി ഇരുന്നിട്ടും മറ്റു വിഷയങ്ങളിലൂടെ ഇതു പുറത്തുവരികയാണ്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">അൻസിബയെ പുറത്താക്കണം എന്ന അജണ്ടയുമായാണ് അവർ വന്നത്&period; പക്ഷേ&comma; ജനറൽ ബോഡിയിൽ അൻസിബ പറഞ്ഞ കാര്യങ്ങൾ അംഗങ്ങൾക്ക് ബോധ്യപ്പെട്ടു&period; അവർ അൻസിബയ്ക്കൊപ്പം നിന്നു&period; ശ്വേതയ്ക്ക് ഉത്തരം ഇല്ലാതായി എന്നത് സത്യമാണ്&period; അതിന് ബാബുരാജ് ഒരു ആരോപണം മുന്നോട്ടു വച്ചു&period; ഒരു പ്രത്യേക പാർട്ടിയിൽ നിന്നും രണ്ടു കോടി രൂപ വാങ്ങിയില്ലേ എന്ന് ശ്വേതയോട് ചോദിച്ചു&period; ആ ആരോപണമൊന്നും ജനറൽ ബോഡി ഗൗരവമായി എടുത്തില്ല&period; പിറ്റേദിവസം ലക്ഷ്മിപ്രിയ പറഞ്ഞപ്പോഴാണ് ഇത് എത്ര ഗൗരവമുള്ള കാര്യമാണെന്ന് തിരിച്ചറിയുന്നത്&period; ശ്വേത ജനറൽ ബോഡിയിൽ നിന്ന് ഇറങ്ങിപ്പോയി&period; എന്തിനാണ് അവർ പോകുന്നത്&quest; അടിസ്ഥാനമില്ലാത്ത ആരോപണം ആരെങ്കിലും ഉന്നയിച്ചാൽ എന്താണെന്ന് തിരിച്ചു ചോദിക്കുകയല്ലേ ചെയ്യുക&quest; അങ്ങനെ ചോദിക്കാതെ അവർ ഇറങ്ങി ഓടിയത് എന്തിനാണ്&quest; അംഗത്വം രാജി വച്ച് പോവുകയാണെന്നു പറഞ്ഞ് അവർ പോയി&period; &OpenCurlyQuote;ഞാനും എന്റെ അംഗങ്ങളും രാജി വയ്ക്കുകയാണ്’ എന്നാണ് പറഞ്ഞത്&period; അവരാരും അതിനെ എതിർത്തില്ല&period; ജനറൽ ബോഡിയാണ് ഏറ്റവും ഉന്നത സമിതി&period; അവർ രാജി വച്ചതിനു ശേഷം ജനറൽ ബോഡി തീരുമാനമെടുത്തു പുതിയൊരു സമിതിയെ വയ്ക്കാൻ&excl; ആ സമിതിയുടെ അധ്യക്ഷനെയാണ് വെള്ളിയാഴ്ച ഒരു ഫോൺ കോൾ ചോർത്തിക്കൊണ്ട് മ്ലേച്ഛമായ രീതിയിൽ കോടതിയിൽ പോയി ഒഴിവാക്കിയത്&period; ഞങ്ങൾ കയ്യും കാലും പിടിച്ചാണ് രമേശ് പിഷാരടിയെ അവിടെ ഇരുത്തിയത്&period; അദ്ദേഹം കോൺഗ്രസുകാരനാണ്&period; പക്ഷേ&comma; ആ രാഷ്ട്രീയം അമ്മയിൽ കളിക്കുന്ന വ്യക്തിയല്ല അദ്ദേഹം&period; ബിജെപി ആയിട്ടുള്ള അംഗങ്ങളുണ്ട് അമ്മയിൽ&period; എല്ലാ പാർട്ടിക്കാരുമുണ്ട്&period; അവരെയെല്ലാം ബഹുമാനിക്കുകയും ആദരിക്കുകയും ചെയ്യുന്നു&period; സിനിമാ സംഘടനകളെ പിടിച്ചുകൊണ്ട്&comma; സിനിമയെ പിടിച്ചുകൊണ്ട് ബോളിവുഡിൽ നടക്കുന്ന പോലെ സിനിമയെ വർഗീയവൽക്കരിക്കുന്ന ശ്രമം മുളയിലേ നുള്ളാൻ ശ്രമിച്ചു എന്നുള്ള ഗൂഢാലോചന കുറ്റം ഉണ്ടെങ്കിൽ അതു ഞാൻ ചെയ്തിട്ടുണ്ട്&period; അതിന് ഞാൻ അശ്ലീല വാക്കുകൾ ഉപയോഗിച്ചിട്ടില്ല&period; രൂക്ഷമായ ഭാഷ ഉപയോഗിച്ചിട്ടുണ്ട്&period; പക്ഷേ&comma; അശ്ലീലം പറഞ്ഞിട്ടില്ല&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

സംസ്ഥാന ന്യൂനപക്ഷ ക്ഷേമവകുപ്പിന് കീഴിൽ പൊന്നാനി ഈശ്വരമംഗലത്ത് പ്രവർത്തിക്കുന്ന ന്യൂനപക്ഷ യുവജന പരിശീലന കേന്ദ്രത്തിൽ സൗജന്യ പി.എസ്.സി പരിശീലനം ആരംഭിച്ചു

പൊന്നാനി: സംസ്ഥാന ന്യൂനപക്ഷ ക്ഷേമവകുപ്പിന് കീഴിൽ പൊന്നാനി ഈശ്വരമംഗലത്ത് പ്രവർത്തിക്കുന്ന ന്യൂനപക്ഷ യുവജന പരിശീലന കേന്ദ്രത്തിൽ സൗജന്യ പി.എസ്.സി പരിശീലനം…

15 hours ago

തവനൂർ സർവീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ ലുമിനറി മീറ്റ് സംഘടിപ്പിച്ചു

എടപ്പാൾ: അന്തർദേശീയ സഹകരണ ദിനത്തിൻ്റെ ഭാഗമായി തവനൂർ സർവീസ് സഹകരണ ബാങ്ക് ആഭിമുഖ്യത്തിൽ ലുമിനറി മീറ്റ് സംഘടിപ്പിച്ചു.തവനൂർ പഞ്ചായത്തിലെ SSLC…

15 hours ago

“വർണ രേഖകളിൽ ബഷീർ”: കടകശ്ശേരി ഐഡിയൽ സ്‌കൂളിൽ ബഷീർ ദിനാചരണം

എടപ്പാൾ: വൈക്കം മുഹമ്മദ് ബഷീറിന്റെ ഓർമ്മദിനാചരണത്തിന്റെ ഭാഗമായി കടകശ്ശേരി ഐഡിയൽ ഇംഗ്ലിഷ് ഹയർ സെക്കൻഡറി സ്‌കൂളിലെ ഹൈസ്‌കൂൾ വിഭാഗം "വർണ…

15 hours ago

റേഷൻ ഡീലേഴ്സ് അസോസിയേഷൻ പൊന്നാനി താലൂക്ക് സമ്മേളനം തുടങ്ങി

പൊന്നാനി: റേഷൻ വ്യാപരികളുടെ സംഘടനയായ കേരളാ സ്റ്റേറ്റ് റീട്ടയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ (കെ.എസ്.ആർ.ആർ.ഡി.എ.) പൊന്നാനി താലൂക്ക് സമ്മേളനത്തിന് ഉജ്ജ്വല…

16 hours ago

രചനയുടെ രസതന്ത്രം; പുസ്തക പ്രകാശനം നടത്തി

എടപ്പാൾ: പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് ജനകീയ ആസൂത്രണം പദ്ധതിയിൽ സംഘടിപ്പിച്ച രചനയുടെ രസതന്ത്രം ശില്പശാലയിൽ പങ്കെടുത്ത കുട്ടികളുടെ രചനകൾ ഉൾക്കൊണ്ടിട്ടുള്ള…

16 hours ago

കെ എസ് ആർ ടിസി ബസ്സിൽ യാത്രക്കാരന്റെ ബാഗ് മോഷ്ടിച്ച പ്രതി പിടിയിൽ.

പൊന്നാനി :കെ എസ് ആർ ടി സി ദീർഘ ദൂര ബസ്സിൽ ഉറങ്ങിപോയ യാത്രക്കാരന്റെ മൊബൈൽ ഫോണും രേഖകളും അടങ്ങിയ…

22 hours ago