വയോധികനെ കൊലപ്പെടുത്തിയത് സിനിമയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട്; ആലപ്പുഴ എസ് പി

&NewLine;<p class&equals;"wp-block-paragraph">ആലപ്പുഴ കരുവാറ്റയിലെ ഗൃഹനാഥന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പുതിയ വിവരങ്ങൾ പുറത്ത്&period; പതിമൂന്നുകാരിക്ക് 67-കാരനായ ശിവൻകുട്ടിയോട് നേരത്തെതന്നെ വൈരാഗ്യമുണ്ടായിരുന്നുവെന്നും കാമുകനോട് ഇതേപ്പറ്റി പറയുകയും വീട്ടിലെത്തി കൊലപാതകം നടത്താൻ പ്രേരിപ്പിച്ചതായും ആലപ്പുഴ ജില്ലാ പോലീസ് മേധാവി വിഷ്ണു പ്രദീപ് പറഞ്ഞു&period; മോശമായ ഉദ്ദേശ്യത്തോടെ ഗൃഹനാഥൻ സ്പർശിച്ചുവെന്ന് കാമുകനോട് പെൺകുട്ടി പറഞ്ഞിരുന്നു&period; എന്നാൽ&comma; പ്രധാന ലക്ഷ്യം മോഷണമായിരുന്നുവെന്നും പോലീസ് വ്യക്തമാക്കി&period;കരുവാറ്റയിലെ വയോധികൻ്റേത് കൊലപാതകമാണെന്ന് ആദ്യം തന്നെ മനസ്സിലായെന്ന് പൊലീസ്&period; അന്വേഷണം ആദ്യം തന്നെ വ്യാപിപ്പിച്ചു&period; ബന്ധുക്കളോ അടുത്ത് അറിയുന്നവരോ പിന്നിൽ ഉണ്ടെന്ന് സംശയം ഉണ്ടായിരുന്നു&period; 13 വയസുകാരിയെ ആദ്യം തന്നെ സംശയിച്ചു&period; പിന്നീടാണ് കാമുകൻ ഉൾപ്പടെ ഉള്ളവരെ വിളിച്ചു വരുത്തിയതും കേസ് തെളിഞ്ഞതെന്നും ആലപ്പുഴ എസ് പി ടി കെ വിഷ്ണുപ്രദീപ് വ്യക്തമാക്കി&period;സ്വർണ്ണവും പണവും അപഹാരിക്കാൻ വേണ്ടിയായിരുന്നു കൊലപാതകം എന്നാണ് പൊലീസ് വ്യക്തമാക്കുന്നത്&period; പ്രതികൾ 15 ന് തന്നെ കരുവാറ്റയിൽ എത്തി&period; കൊലപാതകം നടന്നതും 15ന് രാത്രി തന്നെയായിരുന്നു&period; കൊലപാതകം പെൺകുട്ടിക്ക് വീഡിയോ കോളിൽ കാണിച്ചു നൽകി&period; വയോധികൻ മോശമായി പെരുമാറി എന്ന് പെൺകുട്ടി മൊഴി നൽകി&period; ഇതിന്റെ വൈരാഗ്യമാണ് കൊലക്ക് കാരണമെന്ന് മൊഴി ലഭിച്ചുവെന്നും പൊലീസ് വ്യക്തമാക്കി&period;പിടിയിലായവർ&comma; പ്ലസ് വണ്ണിലും പ്ലസ് ടുവിലും പഠിക്കുന്ന 17&comma; 16 വയസ്സുള്ള കുട്ടികളാണ്&period; ഒരാൾ പ്ലസ് വണ്ണിൽവെച്ച് പഠനം നിർത്തി&period; മുതിർന്നവരെ പോലെയാണ് ഇവർ കുറ്റകൃത്യം ചെയ്തിരിക്കുന്നതെന്നും പോലീസ് പറഞ്ഞു&period; പെൺകുട്ടിയുടെ ആവശ്യപ്രകാരമാണ് കാമുകൻ കൂട്ടുകാരുമായി എത്തിയത്&period; കൊലപാതകം സിനിമയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണെന്നും തെളിവ് നശിപ്പിക്കാനുള്ള മാർഗങ്ങൾ കണ്ടെത്തിയത് സിനിമകളിൽ നിന്നാണെന്നും ആലപ്പുഴ എസ് പി വ്യക്തമാക്കി&period;കൊലപാതകത്തിന് ശേഷം കവർന്ന മോഷണ മുതൽ കണ്ടെടുത്തതായും എസ് പി അറിയിച്ചു&period; മോഷ്ടിച്ച സ്വർണ്ണം പിന്നീട് കൊല്ലത്ത് വിൽക്കുകയായിരുന്നു&period; ഒരു മോതിരം മാത്രമാണ് വിറ്റത്&period; പതിനാറായിരം രൂപയ്ക്കാണ് സ്വർണം വിറ്റത്&period; വിൽക്കാൻ സഹായിച്ച ആളെ കണ്ടെത്തിയിട്ടുണ്ട്&period; സംഭവവുമായി ഇയാൾക്ക് ബന്ധമില്ലെന്നാണ് വ്യക്തമാകുന്നത്&period; ഇക്കാര്യം പരിശോധിച്ചു വരികയാണെന്നും പോലീസ് പറഞ്ഞു&period; മോഷണം ആസൂത്രണം ചെയ്തത് ഏറെ നാളത്തെ പ്ലാനിലൊടുവിലാണെന്നും പൊലീസ് വ്യക്തമാക്കി&period; മുഴുവൻ സ്വർണ്ണവും പൊലീസ് വീണ്ടെടുത്തു&period;ലഹരി ഉപയോഗം നടന്നോ എന്ന് പരിശോധിക്കുമെന്നും പൊലീസ് അറിയിച്ചു&period; കുടുംബപ്രശ്നങ്ങൾ പെൺകുട്ടിയെ ബാധിച്ചിരുന്നുവെന്നും വയോധികൻ്റെ ബന്ധുവായ പെൺകുട്ടിയുടെ മൊഴിയിൽ വൈരുധ്യമുണ്ടെന്നും പൊലീസ് അറിയിച്ചു&period;&lowbar;കൊലപ്പെടുത്തുന്ന ദൃശ്യങ്ങള്‍ വീഡിയോ കോളിലൂടെ കണ്ട് കൊച്ചുമകള്‍&comma; മോഷണം ഐഫോണും ബൈക്കും വാങ്ങാന്‍&lowbar; ആലപ്പുഴ കരുവാറ്റയിലെ ശിവന്‍കുട്ടി&lpar;67&rpar;യുടെ കൊലപാതകത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്&period; ശിവന്‍കുട്ടിയെ കൊലപ്പെടുത്തുന്ന ദൃശ്യങ്ങള്‍ വീഡിയോ കോളില്‍ കൊച്ചുമകള്‍ കണ്ടിരുന്നുവെന്നാണ് പൊലീസ് കണ്ടെത്തിയത്&period; 13കാരിക്ക് ഐഫോണ്‍ വാങ്ങാനും കൂട്ടുപ്രതികളായ പരവൂര്‍ സ്വദേശികളായ വിദ്യാര്‍ത്ഥികള്‍ക്ക് ബൈക്ക് വാങ്ങുന്നതിനുമാണ് വീട്ടില്‍ നിന്ന് സ്വര്‍ണം കവര്‍ന്നതെന്നും വിവരമുണ്ട്&period; ശിവന്‍കുട്ടിയുടെ മകളുടെ മകളെയും മൂന്ന് വിദ്യാര്‍ത്ഥികളെയുമാണ് ഹരിപ്പാട് പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്&period;ശിവന്‍കുട്ടിയുടെ ഭാര്യയും മകളും വീട്ടിലില്‍ ഇല്ലാതിരുന്ന സമയത്തായിരുന്നു സംഭവം&period; ശിവന്‍കുട്ടിയുടെ മകളെ പ്രസവത്തിനായി ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്&period; ശിവന്‍കുട്ടിയുടെ ഭാര്യയും ഇവര്‍ക്കൊപ്പമാണ്&period; ഇതോടെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ മറ്റൊരു ബന്ധുവീട്ടിലേക്ക് മാറ്റിയിരുന്നു&period; കഴിഞ്ഞദിവസം പരീക്ഷയുണ്ടെന്ന പേരില്‍ അവിടെ നിന്നിറങ്ങിയ വിദ്യാര്‍ത്ഥിനിയാണ് വീട്ടിലെത്തി ആദ്യം മൃതദേഹം കണ്ടെന്ന് അറിയിച്ചത്&period; വീട് തുറക്കാന്‍ കഴിയുന്നില്ല അകത്ത് നിന്നും പൂട്ടിയിരിക്കുകയാണെന്നായിരുന്നു പെണ്‍കുട്ടി പറഞ്ഞത്&period; മുത്തച്ഛന്‍ മരിച്ചു കിടക്കുന്നത് നേരിട്ട് കണ്ടിട്ടും കുട്ടിക്ക് ഭാവവ്യത്യാസങ്ങളൊന്നും ഉണ്ടായിരുന്നില്ല&period; ആദ്യഘട്ട ചോദ്യം ചെയ്യലില്‍ പെണ്‍കുട്ടി സംശയിക്കപ്പെട്ടിരുന്നില്ല&period; തുടര്‍ന്ന് പരീക്ഷ എഴുതാന്‍ സ്‌കൂളില്‍ പോകണമെന്ന് പെണ്‍കുട്ടി ആവശ്യപ്പെട്ടു&period; ഇതോടെ പെണ്‍കുട്ടിയുടെ പെരുമാറ്റത്തില്‍ സംശയം തോന്നി പൊലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് സംഭവം പുറത്തായത്&period;അന്വേഷണത്തിന്റെ ആദ്യ ഘട്ടത്തില്‍ തന്നെ ഒരു പ്രൊഫഷണല്‍ കൊലപാതകിയല്ല ഇതിന് പിന്നിലെന്ന് പൊലീസ് ഉറപ്പിച്ചിരുന്നു&period; വീട്ടിനുള്ളില്‍ ഒരാളുടെ സഹായം ലഭിച്ചിട്ടുണ്ടെന്ന സംശയം നിലനില്‍ക്കേയാണ് എട്ടാം ക്ലാസുകാരിയാണ് കൊലയ്ക്ക് പിന്നിലെന്ന് പൊലീസ് മനസിലാക്കിയത്&period; 67 വയസുള്ള ശിവന്‍കുട്ടിയുടെ മൃതദേഹം വിവസ്ത്രനായ നിലയിലാണ് കണ്ടെത്തിയത്&period; കൈകളും കാലുകളും ബന്ധിച്ചിരുന്നു&period; വീട്ടിനുള്ളിലാകെ മുളകുപൊടി വിതറിയിരുന്നു&period; വീട്ടില്‍ നിന്നും ആറു പവന്‍ സ്വര്‍ണമാണ് മോഷണം പോയത്&period;പെണ്‍കുട്ടിക്ക് മുത്തച്ഛനോടുള്ള വൈരാഗ്യം എന്താണെന്ന് വ്യക്തമല്ല&period; കൂട്ടുപ്രതികള്‍ കൂടെ പഠിച്ചവരും പരിചയക്കാരുമാണ്&period;പ്രായപൂര്‍ത്തിയായ ആരുടെയെങ്കിലും സഹായം പ്രതികള്‍ക്ക് ലഭിച്ചിട്ടുണ്ടോ എന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്&period; ശ്വാസം മുട്ടിച്ചാണ് ശിവന്‍കുട്ടിയെ കൊലപ്പെടുത്തിയത്&period; രാത്രി വീട്ടിലെത്തിയ പ്രതികള്‍ ശൗചാലയത്തിന്റെ വെന്റിലേഷന്‍ വഴിയാണ് അകത്തുകയറിയത്<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph"><&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

വെളിച്ചെണ്ണയ്ക്ക് സപ്ലൈകോയില്‍ വെറും 229 രൂപ; ഓണത്തിന് വീണ്ടും വിലകുറച്ച്‌ സര്‍ക്കാര്‍

ഓണം പ്രമാണിച്ച്‌ സപ്ലൈകോയില്‍ വെളിച്ചെണ്ണയുടെ വില വീണ്ടും 20 രൂപ കുറച്ചു. ലിറ്ററിന് 229 രൂപയ്ക്കാണ് ഇപ്പോള്‍ വെളിച്ചെണ്ണ വില്‍ക്കുന്നത്.…

4 hours ago

പൊന്നാനിയിൽ ആരോഗ്യ വിഭാഗം മിന്നൽ പരിശോധന

പൊന്നാനി: നഗരസഭയിൽ ആരോഗ്യ വിഭാഗം മിന്നൽ പരിശോധന പഴകിയ ഭക്ഷണസാധനങ്ങൾ പിടിച്ചെടുത്തു. പൊതുജനങ്ങളുടെ ആരോഗ്യസംരക്ഷണം മുൻനിർത്തി പൊന്നാനി നഗരസഭയിലെ പൊതുജന…

4 hours ago

ഇതര സംസ്ഥാന തൊഴിലാളിയെ കാറില്‍ തട്ടിക്കൊണ്ട് പോയി മര്‍ദ്ധിച്ച് പണം കവര്‍ന്ന് റോഡില്‍ ഉപേക്ഷിച്ച സംഭവത്തില്‍ പ്രധാന പ്രതി അറസ്റ്റില്‍

ചങ്ങരംകുളം:ഇതര സംസ്ഥാന തൊഴിലാളിയെ കാറില്‍ തട്ടിക്കൊണ്ട് പോയി മര്‍ദ്ധിച്ച് പണം കവര്‍ന്ന് റോഡില്‍ ഉപേക്ഷിച്ച സംഭവത്തില്‍ പ്രധാന പ്രതി പിടിയില്‍.എറവക്കാട്…

13 hours ago

കോഴിക്കോട് തീരത്ത് കള്ളക്കടല്‍ മുന്നറിയിപ്പ്; ബീച്ചുകളില്‍ പ്രവേശനം നിരോധിച്ചു

കോഴിക്കോട്: കേരള തീരത്ത് കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി ശക്തമായ തിരമാലകള്‍ക്ക് സാധ്യതയുള്ളതിനാല്‍ കോഴിക്കോട് ജില്ലയില്‍ ജില്ലാ ദുരന്തനിവാരണ അതോറിറ്റി സുരക്ഷാ…

13 hours ago

മികച്ച നെൽകർഷകൻ പ്രകാശൻ പടിഞ്ഞാക്കരയെ ബി.ജെ.പി ആദരിച്ചു

നന്നംമുക്ക്: നന്നംമുക്ക് ഗ്രാമപഞ്ചായത്തിലെ മികച്ച നെൽകർഷകനായി തിരഞ്ഞെടുക്കപ്പെട്ട പ്രകാശൻ പടിഞ്ഞാക്കരയെ ബി.ജെ.പി നന്നംമുക്ക് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരിച്ചു.കൃഷിയെ ജീവിതത്തിന്റെ…

19 hours ago

കുരുക്കഴിച്ചു’ചരിത്ര പ്രാധാന്യമുള്ള പൊന്നാനി കോടതിക്ക് 45 കോടിയുടെ കോടതി സമുച്ചയം ഒരുങ്ങുന്നു

പൊന്നാനി:പതിറ്റാണ്ടുകളായി സാങ്കേതിക തടസങ്ങളില്‍ കുരുങ്ങി കിടന്ന പൊന്നാനി കോടതി കെട്ടിടത്തിന് ശാപമോക്ഷം .140 ലേറെ വർഷത്തെ ചരിത്രമുള്ള പൊന്നാനി കോടതിക്ക്…

19 hours ago