EDAPPAL

സി.പി നയിച്ചു ജോയ് ജയിച്ചു; വിജയത്തിനു പിന്നിലെ ബാവ ഹാജി പ്രഭാവം

എടപ്പാൾ: ഐക്യമുന്നണിയുടെ തകർപ്പൻ വിജയത്തിന് പിന്നിൽ മുസ്‌ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡൻ്റ് സി. പി.ബാവ ഹാജിയുടെ പങ്ക് വളരെ വലുതാണ്.

പ്രവാസികൾ ധാരാളമുള്ള മലബാറിലെ നിയോജക മണ്ഡലങ്ങൾ മുതൽ തെക്കൻ കേരളം വരെ ആ സ്വാധീനം പ്രതിഫലിച്ചു. ലീഗ് പോഷക സംഘടനയായ കെ. എം. സി. സി. യുടെ സ്ഥാപക നേതാക്കളിൽ ഒരാളും, പാർട്ടിയുടെ ഉന്നത നേതാക്കളായിരുന്ന സി.എച്ച് മുഹമ്മദ് കോയ, സയ്യദ് പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങൾ എന്നിവരുടെ സഹപ്രവർത്തകനുമായിരുന്നു അദ്ദേഹം. പ്രവാസിയായ അദ്ദേഹം യുവാവായിരിക്കെ തന്നെ ഹരിത രാഷ്ട്രീയത്തിൽ ആകൃഷ്ടനായി ജനസേവന രംഗത്ത് ഇറങ്ങുകയായിരുന്നു. അര നൂറ്റാണ്ടിലേറെയായി രാഷ്ട്രീയ രംഗത്തുള്ള ബാവ ഹാജിയെ പാർട്ടി ഏൽപ്പിക്കുന്നത് സങ്കീർണമെന്നു കരുതുന്ന ചുമതലകളാണ്. അത് അദ്ദേഹം വിജയകരമായി നിറവേറ്റി വരുന്നു. അതിൽ ഒടുവിലത്തേതായിരുന്നു ഈ തെരെഞ്ഞെടുപ്പ്. തവനൂർ മണ്ഡലത്തിൻ്റെ ചുമതലക്കാരിൽ ഒരാളായി വി.എസ്. ജോയിയോടൊപ്പം ചേർന്ന് നടത്തിയ മുഴുനീള പ്രവർത്തനമാണ് ഇപ്പോൾ വിജയം കണ്ടത്.
ബാവ ഹാജിയുടെ രാഷ്ട്രീയതന്ത്രം എതിരാളികളെ അൽഭുതപ്പെടുത്തും വിധമുള്ളതായിരുന്നു. സജീവ രാഷ്ട്രീയത്തിൽ നിന്നകന്ന പഴയ സഹപ്രവർത്തകരെ ഒറ്റയ്ക്കും തെറ്റയായും വീട്ടിൽ സന്ദർശിക്കുകയും സൗഹൃദം പുതുക്കുകയും ചെയ്ത ശേഷം താനാണ് മൽസരിക്കുന്നത് എന്നു കരുതി വോട്ടു ചെയ്യണമെന്ന് അഭ്യർത്ഥിക്കുകയും ചെയ്തു. ഘടക കക്ഷികളെ നയിക്കുന്ന കോൺഗ്രസിൻ്റെ സ്ഥാനാർത്ഥിക്കുവേണ്ടിയുള്ള ആ അഭ്യർത്ഥന വോട്ടറൻമാർ സ്വീകരിച്ചു എന്നതിന് ഉദാഹരണം കൂടിയായി വിജയം. ജോയിയാകട്ടെ പുതുമുഖവുമാണ്. തവനൂർ ഉൾപ്പടെയുള്ള പ്രദേശങ്ങളിൽ പരിചിത മുഖമായിരുന്നില്ല അദ്ദേഹത്തിൻ്റേത്. ആ കുറവും ഇത്തരത്തിൽ ബാവ ഹാജി മുൻകൈ എടുത്ത് പരിഹരിച്ചു.

മറ്റൊരു പ്രവർത്തന തന്ത്രം ലീഗ് ചരിത്രത്തിലെ പുതുമ നിറഞ്ഞ അധ്യായമാണ് സൃഷ്‌ടിച്ചത്. സ്വന്തം പ്രദേശത്ത് നടത്തിയ വനിതാ റാലിയാണത്. യുവതികളുടെ അസാധാരണമായ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായ പ്രകടനം വോട്ടായി മാറിയതും വിജയത്തിന് ഹേതുവായി. ഈ വനിതാ റാലിക്ക് നേതൃത്വം വഹിച്ചത് ബാവ ഹാജിയുടെ പുത്രിമാരായ മുനീറ , സമീറ, ഡോ:നിസ്‌മത്ത് എന്നിവരാണ്.
സംഘാടനത്തിന് മകനും പ്രവാസി യുവവ്യവസായിയും , ജീവകാരുണ്യ രംഗത്തെ സാന്നിധ്യവുമായ ശിഹാബിനേയും അണിനിരത്തി. മകൻ്റെ രാഷ്ട്രീയ സൗഹൃദത്തെ തുടർന്ന് പല താരപ്രഭയുള്ള നേതാക്കൻമാരേയും പല മണ്ഡലങ്ങളിലും കൊണ്ടുവരാൻ കഴിഞ്ഞതും നേട്ടമായി.

രാഷ്ട്രീയഹരം നിറഞ്ഞ ബാവ ഹാജിയുടെ മനസ് അധികാര രാഷ്‌ട്രീയത്തിന് വഴങ്ങുന്നില്ല. പതിറ്റാണ്ടുകൾ മുമ്പ് ഒഡെപെക് ചെയർമാനായിരുന്നു എന്നതൊഴിച്ചാൽ മറ്റൊരു സ്ഥാനമാനവും അലങ്കരിച്ചിട്ടില്ല.

പ്രവാസിയാണെങ്കിലും നാട്ടിലെ ചലനങ്ങൾ സൂക്ഷ്മമായി വിലയിരുത്തുന്ന ബാവ ഹാജിയുടെ പ്രസംഗങ്ങൾ ഹരം പകരുന്നവയാണ്. ഉത്തേരേന്ത്യൻ സംസ്ഥാനങ്ങളിൽ നടത്തിയ ഹിന്ദി പ്രസംഗങ്ങളൾ സാമൂഹിക മാധ്യമങ്ങളിൽ തരംഗമാണ്. തമിഴിലുള്ള പ്രസംഗവും മലയാളം പോലെ തന്നെ ശ്രോതാവിൻ്റെ മനം കവരുന്നവതന്നെ.

പിതാവ് സി.പി. അലവി ഹാജിയും പാണക്കാട് സയ്യദ് പൂക്കോയ തങ്ങളും തമ്മിലുള്ള ബന്ധത്തിൻ്റെ പിന്തുടർച്ചക്കാരനാണ് ബാവ ഹാജി.
മുസ്ലീം ലീഗിൻ്റെ രാഷ്ട്രീയ ചരിത്രം, ബാവ ഹാജിയുടെ ആത്മകഥാഗ്രന്ഥമായ ” ഈ ഭാരതപ്പുഴയും നീന്തി ക്കടന്ന് ” എന്നതിൽ സവിസ്തരം പ്രതിപാദിച്ചിട്ടുണ്ട്.

ഈ മഹത്തായ വിജയത്തിനു പ്രേരക ഘടകമായ ബാവഹാജിയുടെ രാഷ്ട്രീയ പ്രഭാവം തീർച്ചയായും കേരളത്തിനു ഗുണം ചെയ്യും.

മലപ്പുറം ജില്ലയിലെ എടപ്പാളിനു സമീപമുള്ള മാണൂരിലെ ക്രസൻ്റ് വില്ലയിലാണ് ബാവഹാജി താമസിക്കുന്നത്. സന്ദർശകരൊടുങ്ങാത്ത ആ വീട്ടിലേക്ക് രാഷ്‌ട്രീയ മത ഭേദമന്യേ ആളുകൾ വിവിധ ആവശ്യങ്ങൾക്കായി എത്താറുണ്ട്.
മലബാർ എഡ്യുക്കേഷണൽ ആൻ്റ് ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ കൂടിയായ ഇദ്ദേഹം, അബ്ദുൽ കലാം പുരസ്‌ക്കാരം ഉൾപ്പടെ വിവിധ അംഗീകാരങ്ങൾ നേടിയിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button