CHANGARAMKULAM

പന്താവൂർ നരസിംഹമൂർത്തി ക്ഷേത്രത്തിൽ പ്രതിഷ്ഠാദിനം നടത്തി


ചങ്ങരംകുളം : പന്താവൂർ ശ്രീ ലക്ഷ്മീനരസിംഹമൂർത്തി ക്ഷേത്രത്തിൽ പ്രതിഷ്ഠാദിനം വിപുലമായി ആഘോഷിച്ചു. ക്ഷേത്രം തന്ത്രി അണ്ടലാടി മനക്കൽ പരമേശ്വരൻ നമ്പൂതിരിയുടെ നേതൃത്വത്തിൽ വിശേഷാൽ പൂജകൾ നടന്നു. കാലത്ത് ഗണപതി ഹോമത്തിന് ശേഷം നവകം, പഞ്ചഗവ്യം, ശ്രീഭൂതബലിയും നടന്നു.മൂക്കേത്ത് വിഷണു വീണ വഴിപാടായി ഉദയാസ്തമന പൂജ നടന്നത്.
ക്ഷേത്രം മേൽശാന്തി ക്ഷേത്രത്തിലെ നിത്യ നിദാന പൂജകൾക്ക് നേതൃത്വം നൽകി. പറ നിറപ്പും അന്നദാനവും ക്ഷേത്രത്തിൽ നടന്നു.

ഫോട്ടോ : പന്താവൂർ ശ്രീലക്ഷ്മീ നരസിംഹ മൂർത്തി ക്ഷേത്രത്തിലെ പ്രതിഷ്ഠാ ദിനത്തിൽ നടന്ന അന്നദാനം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button