EDAPPAL
നാളെ ഹോട്ടൽ കടയടപ്പ് :- പാചകവാതക വിലവർദ്ധനവിനെതിരെ.
എടപ്പാൾ : പാചകവാതകത്തിന്റെ കുത്തനെ ഉയർന്ന വിലയ്ക്കെതിരെ Kerala Hotel & Restaurant Association സംസ്ഥാനവ്യാപകമായി മെയ് 6ന് 24 മണിക്കൂർ കടയടപ്പ് സമരം നടത്തും.
ഹോട്ടൽ, റസ്റ്റോറന്റ്, ബേക്കറി ഉൾപ്പെടെയുള്ള ഭക്ഷ്യവിതരണ മേഖല ഗുരുതര പ്രതിസന്ധിയിലാണെന്നും, കഴിഞ്ഞ മാസങ്ങളിലെ ഗ്യാസ് വിലവർധനയാണ് കാരണം എന്നും സംഘടന ആരോപിച്ചു.
അന്നേദിവസം ഹോട്ടലുകൾ അടച്ചിടുന്നതിന് പുറമെ ഓൺലൈൻ ഫുഡ് സർവീസുകളും നിർത്തിവെക്കും. കൂടാതെ എണ്ണക്കമ്പനി ഓഫീസുകൾക്കും കേന്ദ്ര സ്ഥാപനങ്ങൾക്കും മുന്നിൽ പ്രതിഷേധവും സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.