CHANGARAMKULAM
കത്തുന്ന വേനലിൽ ആശ്വാസമേകി മാനവം സാംസ്കാരിക കൂട്ടായ്മയുടെ തണ്ണീർപ്പന്തൽ
കത്തുന്ന വേനലിൽ ആശ്വാസമേകി മാനവം സാംസ്കാരിക കൂട്ടായ്മയുടെ തണ്ണീർപ്പന്തൽ.ചങ്ങരംകുളം ഹൈവേ ജംഗ്ഷനിലാണ് ചങ്ങരംകുളം മാനവം സാംസ്കാരിക കൂട്ടായ്മയുടെ നേതൃത്വത്തില്‍ യാത്രക്കാർക്ക് ആശ്വാസമേകി തണ്ണീർപ്പന്തൽ ഒരുക്കിയിരിക്കുന്നത്
അത്യുഷ്ണത്തില്‍ വലയുന്ന വഴിയാത്രക്കാര്‍ക്കായി കുടിവെള്ളം സംഭാരം വിശ്രമകേന്ദ്രം എന്നിവ അടങ്ങുന്ന തണ്ണീർ പന്തൽ പൊന്നാനി എംഎൽഎ പി നന്ദകുമാർ ഉദ്ഘാടനം ചെയ്തു. മാനവം ചെയർമാൻടി. സത്യൻ അധ്യക്ഷത വഹിച്ചു.എക്സിക്യൂട്ടീവ് അംഗങ്ങളായകരീം കോഴിക്കൽ,മൻസൂർജനു മൂക്കുതല,വിജയൻ നന്നംമുക്ക്,ഫൈസൽ കെവി,സന്തോഷ്,സിപിഎംനേതാക്കളായപി.വിജയൻ,വി.വി.കുഞ്ഞിമുഹമ്മദ്എന്നിവർ പരിപാടിയിൽ സംബന്ധിച്ചു.