kaladi
പ്രതിഷേധജ്വാല സംഘടിപ്പിച്ചു

കാലടി | വർധിച്ചു വരുന്ന മദ്യ മാരക മയക്കുമരുന്നിനുമെതിരെ കർഷക തൊഴിലാളി യൂണിയൻ കാലടി പഞ്ചായത്ത് വനിതാ സബ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മാങ്ങാട്ടൂരിൽ പ്രതിഷേധജ്വാല സംഘടിപ്പിച്ചു. ഇ.പി രജനിയുടെ അധ്യക്ഷതയിൽ ചേർന്ന പരിപാടി മുരളി പറയ്ക്കൽ ഉദ്ഘാടനം ചെയ്തു. ശ്രുതിമോൾ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പ്രേമ പി.പി, ബേബി, ഇ.പി മണി പ്രസംഗിച്ചു.
