CHANGARAMKULAMLocal news
ആലംകോട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട കെ വി സഹീറിനെ ആദരവർപ്പിച്ച് സഹപാഠികൾ

ചങ്ങരംകുളം: ആലംകോട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട കെവി ഷബീറിനെ അക്ഷരമുറ്റം പൂർവവിദ്യാർഥി കൂട്ടായ്മയുടെ സ്നേഹാദരവ് നൽകി. കോക്കൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ 99-2000 എസ്എസ്എൽസി വിദ്യാർത്ഥി കൂട്ടായ്മയാണ് ആദരവ് ഒരുക്കിയത്. ശനിയാഴ്ച കാലത്ത് 11 മണിക്ക് സ്കൂളിൽ നടന്ന പരിപാടിയിൽ സഹപാഠികൾ പൊന്നാട ചാർത്തിയും ഉപഹാരം നൽകിയും കേക്ക് മുറിച്ചു ആണ് സന്തോഷം പങ്കു വെച്ചത്.ജോതിഷ് ഒതളൂർ ,ജെഫീർ പള്ളിക്കുന്ന്, മണി നന്ദനം മുത്തൂർ, അബ്ബാസ് വളയംകുളം, നിഷാദ് ഞാറക്കുന്ന് ,ഹസ്സൻ ഒതളൂർ, സൈഫുനിസ കോലിക്കര, സാബിറ കോട്ടോൽ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. സ്നേഹാദരവ് ഏറ്റുവാങ്ങി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ വി ശഹീർ നന്ദി പറഞ്ഞു.
