Local newsTHRITHALA
Dr. ശ്യാമ പ്രസാദ് മുഖർജി അനുസ്മരണം നടത്തി
തൃത്താല: ബിജെപി തൃത്താല നിയോജകമണ്ഡലം കമ്മറ്റി സംഘടിപ്പിച്ച സ്വർഗീയ ഡോക്ടർ ശ്യാമപ്രസാദ് മുഖർജി അനുസ്മരണ സമ്മേളനം കേന്ദ്ര മന്ത്രി പ്രഹ്ലാദ് സിംഗ് പട്ടേൽ ഉദ്ഘാടനം ചെയ്തു.
ബിജെപി ദേശീയ നിർവാഹക സമിതി അംഗം ശ്രീ വി രാമൻകുട്ടി അധ്യക്ഷൻ ആയി.
പാലക്കാട് ജില്ല അധ്യക്ഷൻ കെ എം ഹരിദാസ്,
ബിജെപി സംസ്ഥാന ഉപാധ്യക്ഷ പ്രൊഫസർ വി ടി രമ, മേഖലാ അധ്യക്ഷൻ ഉണ്ണികൃഷ്ണൻ മാസ്റ്റർ, കപ്പൂർ മണ്ഡലം പ്രസിഡന്റ് ദിനേശൻ എറവക്കാട്, തൃത്താല മണ്ഡലം പ്രസിഡന്റ് ഉണ്ണികൃഷ്ണൻ ഒ എസ്, കെ നാരായണൻ കുട്ടി, രതീഷ് ഇ, അഡ്വ അഡ്വ: മനോജ്, കൃഷ്‌ണദാസ്, കെ സി കുഞ്ഞൻ തുടങ്ങിയവർ പങ്കെടുത്തു സംസാരിച്ചു.