CHANGARAMKULAMLocal news
മൊബൈൽ ഫോൺ ലൈബ്രറിക്കുള്ള തുക കൈമാറി മൂക്കുതല സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികൾ
ചങ്ങരംകുളം :പി.സി. എൻ. ജി. എച്. എസ് മൂക്കുതല സ്കൂളിലെ 2002-03 പ്ലസ് റ്റു ബാച്ചിലെ പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മയാണ് സ്കൂളിലെ മൊബൈൽ ഫോൺ ലൈബ്രറിക്ക് വേണ്ടി സമാഹരിച്ച
തുക കൈമാറിയത്.
വിദ്യാലയത്തിലെ 2002-03 പ്ലസ് റ്റു
ബാച്ചിലെ വൺസ് എഗൈൻ വാട്ട്സാപ്പ് ഗ്രൂപ്പാണ് മൊബൈൽ ഫോൺ ചലഞ്ചിന്റെ ഭാഗമായി സ്കൂളിലെ മൊബൈൽ ഫോൺ ലൈബ്രറിയിലേക്ക് തുക കൈമാറിയത്.
ജാഫർ കോഴിക്കൽ,അമീർ വെട്ടിക്കാട്ട്, പ്രബൂൽ ഒലിയിൽ, ധന്യ എന്നിവർ ചേർന്ന് സമാഹരിച്ച തുക മൂക്കുതല സ്കൂൾ ഹെഡ്‌ടീച്ചർക് നൽകി