EDAPPAL

ജെസിഐ മാധ്യമ പുരസ്കാരം ദാസ് കോക്കൂർ ഏറ്റുവാങ്ങി

എടപ്പാൾ: ജെസിഐ ഔട്ട് സ്റ്റാൻഡിങ് മീഡിയ പേഴ്സൺ അവാർഡ് ദാസ് കോക്കൂർ ഏറ്റുവാങ്ങി. ജെസിഐ സ്ഥാനാരോഹണ ചടങ്ങിൽ വച്ചാണ് പുരസ്കാരം ഋഷിരാജ് സിങ്ങിൽ നിന്നും (റിട്ടയേഡ് ഡിജിപി) ഏറ്റുവാങ്ങിയത്. വർഷങ്ങളായി മാധ്യമ രംഗത്തുള്ള ദാസ് കോക്കൂർ എടപ്പാൾ മുദ്രാ ചാനൽ പ്രവർത്തകനും മാറഞ്ചേരി ചിത്രവിഷൻ ചങ്ങരംകുളം മേഖല റിപ്പോർട്ടർ കൂടിയാണ്.
ജെസിഐ ഔട്ട് സ്റ്റാൻഡിങ് മീഡിയ പേഴ്സൺ അവാർഡ് 2022 ആണ് ദാസ് കരസ്ഥമാക്കിയത്. ഓരോ വർഷവും മാധ്യമ രംഗത്ത് നിന്നും തെരഞ്ഞെടുക്കപ്പെടുന്നവർക്ക് നൽകിവരുന്നതാണ് ഈ പുരസ്കാരം. ചടങ്ങിൽ ജെ സി ഐ ഭാരവാഹികളും കുടുംബങ്ങളും ജനപ്രതിനിധികളും പൗര പ്രമുഖരും സംബന്ധിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button