EDAPPALLocal news
കണ്ണടച്ച് പൊലീസും റവന്യു വകുപ്പും ഭാരതപ്പുഴയിൽ മണലെടുപ്പ് വ്യാപകം
പൊന്നാനി : ഭാരതപ്പുഴയിൽ മണലെടുപ്പ് വ്യാപകം. സ്വകാര്യ പങ്കാളിത്തത്തോടെയുള്ള തുറമുഖ വകുപ്പിന്റെ മണലെടുപ്പും പരിധിവിടുന്നുവെന്നും ആരോപണമുണ്ട്. വകുപ്പ് നിശ്ചയിച്ചു നൽകിയ പുഴയോര ഭാഗത്തുനിന്നും വിട്ട് മറ്റ് തീരഭാഗങ്ങളിലേക്ക് തൊഴിലാളികളെത്തി മണൽ വാരുന്നുണ്ട്. ഇന്നലെ കുറ്റിക്കാട് കടവിൽ തൊഴിലാളികൾ മണലെടുത്തിരുന്നു.
പ്രദേശവാസികൾ പ്രതിഷേധവുമായി എത്തിയപ്പോൾ തൊഴിലാളികൾ മറ്റൊരു ഭാഗത്തേക്ക് നീങ്ങുകയായിരുന്നു. മണലെടുപ്പ് സജീവമായിട്ടും റവന്യു വകുപ്പും പൊലീസും കയ്യും കെട്ടി നോക്കി നിൽക്കുകയാണ്. പൊലീസിന്റെ കൺമുന്നിൽ വരെ മണലെടുപ്പ് നടക്കുന്നുണ്ട്. ദിവസവും രാവിലെ കർമ റോഡിൽ നിന്ന് നോക്കിയാൽ തന്നെ ഒട്ടേറെ തോണികളിൽ മണൽ വാരുന്നത് കാണാം. ഇന്നലെ കുറ്റിക്കാട് ബലിതർപ്പണക്കടവിനോട് ചേർന്ന് മണൽ വാരാൻ തുടങ്ങിയപ്പോഴാണ് പ്രദേശത്തുള്ളവർ പ്രതിഷേധവുമായെത്തിയത്.