EDAPPALLocal news

ഭക്ഷ്യധാന്യ കിറ്റ് വിതരണം ചെയ്തു

എടപ്പാൾ: കോവിഡ് പ്രതിസന്ധി കാലഘട്ടത്തിൽ വ്യാപാരി വ്യവസായി സമിതിയും ഡി വൈ എഫ് ഐ യും സംയുക്തമായി ഭക്ഷ്യധാന്യ കിറ്റ് വിതരണം ചെയ്തു.  വ്യാപാരി വ്യവസായി സമിതി എടപ്പാൾ ഏരിയ സെക്രട്ടറിയും പതിനാലാം വാർഡ് മെമ്പറുമായ യു പി പുരുഷോത്തമൻ, യൂണിറ്റ് സെക്രട്ടറി മുഫാഹിദ് എന്നിവർ ചേർന്ന് വിതരണോദ്ഘാടനം നിർവ്വഹിച്ചു. വട്ടംകുളം പഞ്ചായത്തിലെ തിരഞ്ഞടുക്കപ്പെട്ട കുടുംബങ്ങൾക്കാണ് കിറ്റ് വിതരണം ചെയ്തത്.
വ്യാപാരി സമിതി ഏരിയ പ്രസിഡന്റ്‌ M. K ഹമീദ്, A. P അബ്‌ദുള്ളക്കുട്ടി, അഭിജിത്ത്, Dyfi ക്ക് വേണ്ടി എടപ്പാൾ മേഖല സെക്രട്ടറി അജിത്, ശുകപുരം ബ്രാഞ്ച് സെക്രട്ടറി മിഹിൽ തുടങ്ങിയവർ പങ്കടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button