CHANGARAMKULAM

പെരുമ്പടപ്പ് പഞ്ചായത്ത് അയിരൂർ രണ്ടാം വാർഡിൽ കരനെൽ കൃഷിക്ക് തുടക്കമായി

എരമംഗലം:പെരുമ്പടപ്പ് പഞ്ചായത്ത് അയിരൂർ രണ്ടാം വാർഡിൽ എം. എൽ. എ റോഡിനു സമീപം പെരുമ്പടപ്പ് ബ്ലോക്ക് അഗ്രോ സർവീസ് സെന്റർ പ്രസിഡന്റ് അയിരൂർ മുഹമ്മദാലിയും ദീപു കുന്നംവീട്ടിലും ചേർന്ന് പാട്ടത്തിനെടുത്ത പറമ്പിൽ കര നെൽകൃഷി ഇറക്കി.ജീരകശാല ഇനത്തിൽപെട്ട നെല്ലാണ് നട്ടത്.പെരുമ്പടപ്പ് ബ്ലോക്ക് വൈസ് പ്രസിഡന്റ് സൗദാമിനി ഞാറു നട്ടു ഉദ്ഘാടനം ചെയ്തു.അയിരൂർ മുഹമ്മദാലി അധ്യക്ഷത വഹിച്ചു.പെരുമ്പടപ്പ് കൃഷി ഓഫീസർ സുദർശനൻ മുഖ്യ പ്രഭാഷണം നടത്തി.പെരുമ്പടപ്പ് ബ്ലോക്ക് അഗ്രോ സർവീസ് സെന്റർ സെക്രട്ടറി അൻവർ പുലാക്കൽ ആശംസകൾ നേർന്നു ദിപു കുന്നം വീട്ടിൽ നന്ദി പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button