EDAPPAL

വ്യാപാരി വ്യവസായി ഏകോപന സമിതി എടപ്പാൾ യൂണിറ്റ് സമ്മേളനം

എടപ്പാൾ: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി എടപ്പാൾ യൂണിറ്റ് സമ്മേളനം എടപ്പാൾ ഗോൾഡൻ ടവറിൽ നടന്നു. സംസ്ഥാന പ്രസിഡണ്ട് പി. കുഞ്ഞാവു ഹാജി ഉദ്ഘാടനം ചെയ്തു.
എടപ്പാൾ യൂണിറ്റ് പ്രസിഡണ്ട് ഇ പ്രകാശ് അധ്യക്ഷത വഹിച്ചു.
എടപ്പാൾ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി.വി. സുബൈദ, വട്ടംകുളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കഴുങ്കിൽ മജീദ് എന്നിവർ മുഖ്യാതിഥികളായിരിന്നു . വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ ജനറൽ സെക്രട്ടറി എം.കുഞ്ഞുമുഹമ്മദ്, ജില്ലാ ട്രഷറർ നൗഷാദ് കളപ്പാടൻ അടക്കമുള്ള യൂണിറ്റ് , മണ്ഡലം , ജില്ലാ , സംസ്ഥാന നേതാക്കളും പങ്കെടുത്തു. ചടങ്ങിൽ MDTWF പദ്ധതിയിൽ അംഗമായിരുന്ന മരണപ്പെട്ട വ്യാപാരിയുട കുടുംബത്തിന് 10 ലക്ഷം രൂപയുടെ ചെക്കും , എസ്.എസ് . എൽ.സി , പ്ലസ് ടു വിദ്വാർത്ഥികൾക്കുള്ള അവാർഡ് ദാനവും നടന്നു.
ജനറൽ സെക്രട്ടറി എം.ശങ്കരനാരായണൻ, ഫിറ്റ് വെൽ ഹസ്സൻ, ശബരി വേലപ്പൻ, ഷൗക്കത്ത് കൈപ്പള്ളി, അസീസ് കരിമ്പനക്കൽ, ശുഹൈബ് നാസ് വിഷൻ, അബ്ദുറഹ്മാൻ ഫേഷൻ വേൾഡ്, മുഹ്സിൻ വെറൈറ്റി തുടങ്ങിയവർ സംസാരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button