EDAPPAL

പെൻഷൻ അനീതിക്കെതിരെ എടപ്പാളിൽ പെൻഷനേഴ്സ് ഓർഗനൈസേഷൻ പ്രതിഷേധം

എടപ്പാൾ : പെൻഷനേഴ്സ് ഓർഗനൈസേഷൻ സെക്രട്ടറിയേറ്റിനു മുമ്പിൽ നടത്തുന്ന അനിശ്ചിതകാല സമരത്തിന് അനുഭാവം പ്രകടിപ്പിച്ച് എടപ്പാൾ കെ എസ് ആർ ടി സി വർക്ക്ഷോപ്പിന് മുന്നിൽ പ്രതിഷേധ പ്രകടനവും മാർച്ചും സംഘടിപ്പിച്ചു. യൂണിറ്റ് പ്രസിഡന്റ് കെ പി ഉണ്ണീരി അധ്യക്ഷത വഹിച്ചു. എക്സിക്യൂട്ടീവ് അംഗം പി പി കുഞ്ഞൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് പി.ടി.എ. മജീദ്, പി. ശശിധരൻ എന്നിവർ സംസാരിച്ചു. 14 വർഷം പഴക്കമുള്ള പെൻഷൻ തുകയുമായി പെൻഷൻക്കാർ കഴിയേണ്ടി വരുന്നതും, 7 വർഷമായി ഉത്സവ ബത്ത ലഭിക്കാത്തതുമാണ് പ്രധാന പ്രശ്നങ്ങൾ. പെൻഷൻ സർക്കാർ ഏറ്റെടുക്കണം എന്നതാണ് പ്രധാന ആവശ്യം. 2025 ജനുവരിയിൽ 38 ദിവസങ്ങൾ നീണ്ടുനിന്ന സമരത്തിന് ശേഷം എൽ.ഡി.എഫ് കൺവീനറുടെ അഭ്യർത്ഥനപ്രകാരം സമരം നിർത്തിയെങ്കിലും വാഗ്ദാനങ്ങൾ പാലിക്കാത്തതിനാലാണ് വീണ്ടും സമരപാതയിലേക്ക് തിരിഞ്ഞതെന്ന് നേതാക്കൾ അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button