EDAPPAL
വെൽഫെയർ പാർട്ടി എടപ്പാളിൽ ഗസ്സ ഐക്യദാർഢ്യ റാലി നടത്തി
എടപ്പാൾ:ലോക മനസാക്ഷൃയെ ഞെട്ടിച്ചു കൊണ്ട് പിഞ്ചുകുഞ്ഞുങ്ങളെയും സ്ത്രീകളെ ഉൾപ്പെടെ ചുട്ടെരിച്ച് ഒരു നാടിനെത്തന്നെ ഇല്ലായ്മ ചെയ്യാൻ ശ്രമിച്ച് കൊണ്ടിരിക്കുന്ന അഭിനവ ഹിറ്റ്ലർ നെതന്യാഹ്യൂ വിനെ കുറ്റവിചാരണ ചെയ്ത തുറങ്കിലടക്കണമെന്ന ആഗോള ജനതയുടെ ആവശ്യത്തോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് എടപ്പാളിൽ വെൽഫെയർ പാർട്ടി ഐക്യദാർഢ്യ റാലി നടത്തി.
സ്ത്രീകളും കുട്ടികളുമടക്കം നിരവധി പേർ പങ്കെടുക്കുകയും ഇസ്രയേൽ ക്രൂരത തുറന്ന് കാണിക്കുന്ന വിവിധ പ്ലോട്ടുകൾ കുട്ടികൾ അവതരിപ്പിച്ചു. റാലിക്ക് വെൽഫെയർ പാർട്ടിയുടെ എടപ്പാൾ പഞ്ചായത്ത് പ്രസിഡൻ്റ് കമറുദ്ദീൻ സെക്രട്ടറി സക്കീർ ട്രഷറർ റസാക്ക്, അബ്ദുറബ്ബ് ,ഷഹനാസ്, ഹിഫ്സു റഹ്മാൻ, അലി കോലൊളമ്പ്, മുനീറ നാസർ, നജീബ്, അമീർ എന്നിവർ നേതൃത്വം നലകി.