CHANGARAMKULAM

ചാലിശ്ശേരി ടൗൺ മേഖലാ കമ്മിറ്റി ജില്ലാ ആശുപത്രിയിൽ ഭക്ഷണം വിതരണം ചെയ്തു

ചങ്ങരംകുളം ചാലിശ്ശേരി ഡിവൈഎഫ്ഐ ടൗൺ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ
പാലക്കാട് ജില്ലാ ആശുപത്രിയിൽ ഭക്ഷണം വിതരണം ചെയ്തു.പാലക്കാട് ജില്ലാ കമ്മിറ്റിയുടെ ആഹ്വാനപ്രകാരമാണ് വയറെരിയുന്നവരുടെ മിഴി നിറയാതിരിക്കാൻ ഹൃദയപൂർവ്വം എന്ന ക്യാമ്പയിന്റെ ഭാഗമായി ചാലിശ്ശേരി ടൗൺ മേഖലാ കമ്മിറ്റി എണ്ണൂറോളം പേർക്ക് രാത്രി ഭക്ഷണം നൽകിയത് സി പി ഐ എം ലോക്കൽ സെക്രട്ടറി പി.വി രജീഷ് ഭക്ഷണവിതരണത്തിനു പോകുന്ന വാഹനം ഫ്ളാഗ് ഓഫ് ചെയ്തു. മേഖലാ സെക്രട്ടറി സുധീഷ് കുമാർ, മേഖല പ്രസിഡണ്ട് ഫ്ലെമിങ് ആൻഡ്രി, മേഖലാ ട്രഷറർ ദിപിൻ, ലോക്കൽ കമ്മിറ്റി അംഗം റഷീദ് ബ്രാഞ്ച് സെക്രട്ടറി രമേശ്, സിപിഐഎം മുതിർന്ന നേതാവ് പരമേശ്വരൻ നമ്പൂതിരി, മേഖലാ കമ്മിറ്റി അംഗങ്ങളായ ജിനു ജീവൻ, ശാന്തൻ, യദു, ധനീഷ് ,രാഹുൽ എന്നിവർ നേതൃത്വം നൽകി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button