ഹരിത കർമ്മ സേനയെ അഭിനന്ദിച്ച് എം എൽ എ

തവനൂർ | പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ സൃഷ്ടിക്കുന്ന മറ്റു മാലിന്യങ്ങൾ പരഞ്ഞുന്ന സാംക്രമിക രോഗങ്ങൾ ഉൾപ്പെടെയുള്ള രോഗങ്ങളിൽ നിന്നും നാടിനെ രക്ഷിക്കുക എന്ന രക്ഷാപ്രവർത്തനമാണ് ഹരിത കർമ്മ സേന നടത്തുന്നത് എന്ന് ഡോ.കെ .ടി.ജലീൽ എം.എൽ.എ തവനൂർ പഞ്ചായത്ത് സമ്പൂർണ്ണ മാലിന്യ മുക്ത പഞ്ചായത്ത് പ്രഖ്യാപനം ഉദ്ഘാടനം ചെയ്തു കൊണ്ട് പറഞ്ഞു.
മാലിന്യമുക്തം നവകേരളം പ്രവർത്തനത്തിന്റെ ഭാഗമായി തവനൂർ ഗ്രാമപഞ്ചായത്തിനെ സമ്പൂർണ്ണ സമ്പൂർണ്ണ മാലിന്യമുക്ത പഞ്ചായത്തായി പ്രഖ്യാപിച്ചു. തൃക്കണാപുരം ജി.എൽ.പി സ്കൂളിൽ വെച്ചു നടന്ന ചടങ്ങ് എം.എൽ.എ. ഡോ. ജലീൽ ഉദ്ഘാടനം നിർവ്വഹിച്ചു.ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി.പി. നസീറ അധ്യക്ഷത വഹിച്ചു.വൈസ് പ്രസിഡണ്ട് ടി.വി.ശിവദാസ് റിപ്പോർട്ട് അവതരിപ്പിച്ചു.
സെക്രട്ടറി വി.വി. സുരേഷ് കുമാർ , സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ പി.എസ്. ധന ലക്ഷ്മി. കെ.ലിഷ,വാർഡ് മെമ്പർമാരായ എം.ബാലകൃഷ്ണൻ, എ.അബ്ദുള്ള, കെ.പ്രജികെ ,മാലിന്യ മുക്തം ക്ലസ്റ്റർ കോ കോർഡിനേറ്റർ ഭരതൻ, പി സുരേന്ദ്രൻ, സി.ഡി.എസ് പ്രസിഡണ്ട് പി പ്രീത, ഹരിത കർമസേന സെക്രട്ടറി ജിഷ, പ്രസിഡണ്ട് ശാന്ത എന്നിവർ പ്രസംഗിച്ചു.
ചടങ്ങിൽ പഞ്ചായത്തിലെ ഹരിത കർമസേന അംഗങ്ങളെ പൊന്നാട നൽകി എം.എൽ.എ ആദരിച്ചു . ചടങ്ങിന്റെ ഭാഗമായി ശുചിത്വ സന്ദേശ റാലിയും സംഘടിപ്പിച്ചു. എം.പി.അബൂബക്കർ, എൻ.വി.ഫിറേസ്, കെ. പ്രവിജ, സി.സബിൻ, ടി. സീമ, ടി.പത്മജ, എം.മുഹമ്മദ്ദ് ,രാജേഷ് പ്രശാന്തിയിൽ എന്നിവർ റാലിക്ക് നേതൃത്വം നൽകി.തൃക്കണാപുരം ജി.എൽ.പി സ്കൂളിലെ വിദ്യാർത്ഥികളുടെ ബാൻ്റ് മേളത്തോടെയാണ് റാലി നടന്നത്.
