KERALA

സ്‌കൂള്‍ തുറക്കല്‍: ആദ്യമാസം ക്ലാസില്‍ മൂന്നിലൊന്ന് കുട്ടികള്‍; യൂണിഫോമും ഹാജറും നിര്‍ബന്ധമല്ല

സംസ്ഥാനത്ത് സ്‌കൂളുകൾ തുറക്കുന്നതിന് പുതിയ മാർഗ നിർദേശങ്ങൾ. സ്കൂളുകൾ തുറന്നാലുടൻ നേരിട്ട് പഠന ഭാഗത്തിലേക്ക് കടക്കേണ്ട എന്നാണ് തീരുമാനം. ആദ്യ ദിവസങ്ങളില്‍ സമ്മര്‍ദ്ദം അകറ്റാനുള്ള ക്ലാസുകളായിരിക്കും നടത്തുക. പിന്നീട് പ്രത്യേക ഫോകസ്സ് ഏരിയ നിശ്ചയിച്ച് പഠിപ്പിക്കാനാണ് തീരുമാനം. ആദ്യ മാസം ഹാജറും യൂണിഫോമും നിര്‍ബന്ധമായിരിക്കില്ല. വിദ്യാഭ്യാസ മന്ത്രി വിളിച്ച യോഗത്തിലാണ് അധ്യാപക സംഘടനകള്‍ ആവശ്യങ്ങള്‍ ഉന്നയിച്ചത്.
ആദ്യഘട്ടത്തില്‍ ഒരു ഷിഫ്റ്റില്‍ 25% വിദ്യാര്‍ത്ഥികളെ മാത്രം ഉള്‍ക്കൊള്ളിച്ച് ക്ലാസുകള്‍ നടത്തണമെന്ന് അധ്യാപക സംഘടനകള്‍ പറഞ്ഞു. പ്രൈമറി ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്ക് ഒരു മാസത്തേക്കെങ്കിലും ബ്രിഡ്ജ് കോഴ്സുകള്‍ സംഘടിപ്പിക്കണമെന്ന് അധ്യാപകര്‍ പറയുന്നു.
ഒന്നരവര്‍ഷമായി വിദ്യാര്‍ത്ഥികള്‍ വീട്ടിലിരുന്ന് മാനസിക പ്രശ്നങ്ങള്‍ നേരിടുന്നുണ്ട്. അതുകൊണ്ട് തന്നെ ഹാപ്പിനസ് കരിക്കുലം വേണമെന്നും യോഗത്തില്‍ ആവശ്യമുയര്‍ന്നു. കലാ കായിക മേഖലക്ക് മുന്‍ഗണന നല്‍കണം. ഇത് സംബന്ധിച്ച മാര്‍ഗരേഖ അടുത്ത മാസം 5 ന് പുറത്തിറക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button