KERALA
സത്യവാങ് മൂലമില്ലാതെ പഴം വാങ്ങാന്‍ വന്ന
സത്യവാങ് മൂലമില്ലാതെ പഴം വാങ്ങാന്‍ വന്ന
ഹൃദ്രോഗിയുടെ ബൈക്ക് കസ്റ്റഡിയിലെടുത്തു

നടന്നു പോയ ഗൃഹനാഥന് കുഴഞ്ഞു വീണ് മരിച്ചു
കിളിമാനൂർ: പൊലീസ് ബൈക്ക് കസ്റ്റഡിയിൽ എടുത്തു, കാൽനടയായി വീട്ടിൽ എത്തിയ നഗരൂർ കടവിള കൊടിവിള വീട്ടിൽ സുനിൽകുമാർ (57)കുഴഞ്ഞു വീണു മരിച്ചു. കഴിഞ്ഞ ദിവസം രാവിലെ 8.30ന് നഗരൂർ ആൽത്തറമൂട്ടിൽ പഴക്കടയിൽ നിന്നും പഴം വാങ്ങുന്നതിനിടെ കൈവശം സത്യവാങ്മൂലം ഇല്ലാത്തതിന്റെ പേരിൽ 500 രൂപ പിഴയിട്ടതായി പൊലീസ് പറഞ്ഞു.അടയ്ക്കാൻ പണം ഇല്ലെന്ന് പറഞ്ഞപ്പോൾ വാഹനം പിടിച്ചെടുത്തു.
തുടർന്ന് കാൽനടയായി വീട്ടിൽ എത്തിയ സുനിൽകുമാർ ഒൻപതരയോടെ കുഴഞ്ഞു വീഴുകയായിരുന്നു.ഉടൻ കാരേറ്റുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. ഹൃദയസംബന്ധമായ അസുഖത്താൽ ചികിത്സ തേടി വരുന്ന സുനിൽകുമാർ നഗരൂരിലെ മരുന്നു കടയിൽ നിന്നും മരുന്നു വാങ്ങി മടങ്ങുമ്പാണ് പൊലീസ് ബൈക്ക് കസ്റ്റഡിയിൽ എടുത്തതെന്ന് സുഹൃത്തുക്കൾ പരാതിപ്പെട്ടു. മകൻ: സിദ്ധാർഥ്
