ഗ്രീൻ വട്ടംകുളം ഹരിതകർമസേനയുടെ നേതൃത്വത്തിൽ മാലിന്യം കയറ്റി അയച്ചു
May 23, 2023
എടപ്പാൾ:വട്ടംകുളം ഗ്രാമപഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ നിന്നും വീടുകളിൽ നിന്നും ശേഖരിച്ച റിജെക്റ്റഡ് വേസ്റ്റ് കളും, പ്ലാസ്റ്റിക് മലിന്യങ്ങളും കയറ്റി അയച്ചു.പദ്ധതിയുടെ ഫ്ലാഗ് ഓഫ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മജീദ് കഴുങ്കിൽ നിർവഹിച്ചു. ഗ്രീൻ ആൻഡ് ക്ലീൻ വട്ടംകുളത്തിന്റെ മഹത്തായ ലക്ഷ്യപൂർത്തിക്ക് ഓരോരുത്തരും പങ്കാളികളാവണമെന്നും നാടിന്റെ വൃത്തി നമുക്കും ഭാവി തലമുറക്കും വേണ്ടി നാം ചെയ്യുന്ന ഏറ്റവും മേന്മയേറിയ പ്രവർത്തിയാണെന്നും എല്ലാവരുടെയും സഹകരണം ഉണ്ടാവണമെന്നും ഫ്ലാഗ് ഓഫ് നിർവഹണ വേളയിൽ പ്രസിഡന്റ് ജനങ്ങളോട് ആവശ്യപ്പെട്ടു. നാക്കിലുകളുടെയും മറ്റ് പ്ലാസ്റ്റിക് വേസ്റ്റുകളുടെയും ഉപയോഗം കുറയ്ക്കുന്നതിനായി പഞ്ചായത്ത് നടപ്പിലാക്കുന്ന മെൻസ്ട്രൽ കപ്പ് വിതരണം 30ന് മുമ്പായി നടക്കും. ഹരിത കർമ്മ സേനയുടെ പുതിയ കോർഡിനേറ്റർ ആയ അമൃത, ജിഷ, സുഷമ എന്നിവരും സംബന്ധിച്ചു.