സംഘപരിവാർ ആശയങ്ങളെ പുഛത്തോടെ തള്ളിക്കളയണം:എഴുത്തുകാരൻ പി.സുരേന്ദ്രൻ
പൊന്നാനി:സംഘപരിവാർ ആശയങ്ങളെ പുഛത്തോടെ തള്ളിക്കളയണമെന്ന് എഴുത്തുകാരൻ പി.സുരേന്ദ്രൻ പറഞ്ഞു.ഭക്ഷണത്തിന്റെ പേരിൽ നടക്കുന്ന വിദ്വേഷ പ്രചാരണങ്ങൾക്കെതിരെ യൂത്ത് കോൺഗ്രസ് തവനൂർ നിയോജക മണ്ഡലം കമ്മിറ്റി ചമ്രവട്ടത്ത് നടത്തിയ ഫുഡ് കോർണർ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.ബിജെപി എങ്ങനെ ശ്രമിച്ചാലും കേരളത്തിൽ ഒന്നും ചെയ്യാൻ സാധിക്കില്ല.ഇവരെ തടയാൻ ജനങ്ങളെ പൊളിറ്റിക്കലായി ചിന്തിക്കാൻ പഠിപ്പിക്കുകയാണ് വേണ്ടതെന്നും സുരേന്ദ്രൻ പറഞ്ഞു. ഭക്ഷണത്തിന് മതമില്ല എന്ന മുദ്രാവാക്യം ഉയർത്തി നടത്തിയ പരിപാടിയിൽ നിയോജക മണ്ഡലം പ്രസിഡന്റ് ഷഫീഖ് കൈമലശ്ശേരി അധ്യക്ഷനായി. ജില്ലാ പ്രസിഡന്റ് ഷാജി പാച്ചേരി, അഖിലേന്ത്യാ കോ ഓർഡിനേറ്റർ അഡ്വ എ.എം.രോഹിത്, ഡിസിസി ജനറൽ സെക്രട്ടറി അഡ്വ. പി.നസറുള്ള, ഡിസിസി അംഗം
വി.പി.കുഞ്ഞാലിക്കുട്ടി നിയോജക മണ്ഡലം യുഡിഎഫ് ചെയർമാൻ സുരേഷ് പൊൽപ്പാക്കര,തൃപ്രങ്ങോട് മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് അഷ്റഫ് ചെമ്മല,കെ എസ് സംസ്ഥാന ജനറൽ സെക്രട്ടറി ടി.എം.മനീഷ്,യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം ഭാരവാഹികളായ നിഷാദ് ചമ്രവട്ടം, വൈശാഖ് തൃപ്രങ്ങോട്, ദുൽഖിഫിലി ആലിങ്ങൽ, വിൻസി ചാമപറമ്പിൽ, ഷാഹുൽ വള്ളാഞ്ചേരി, ഷമീർ മിന്നത്ത്, റഹീം ചമ്രവട്ടം, നിസാർ ചമ്രവട്ടം, കബീർ കുന്നത്ത്, റാഫി തവനൂർ, നൗഷാദ് കൈമലശ്ശേരി എന്നിവർ പ്രസംഗിച്ചു.