നെല്ലിശേരി
ശ്രാവണ പൂർണിമ സംസ്കൃതദിന- വാരാഘോഷവും രാമായണമാസാചരണവും സമുചിതമായി ആഘോഷിച്ചു

എ.യു.പി.എസ് നെല്ലിശ്ശേരിയിൽ ഈ വർഷത്തെ ശ്രാവണ പൂർണിമ സംസ്കൃതദിന- വാരാഘോഷവും രാമായണമാസാചരണവും സമുചിതമായി ആഘോഷിച്ചു. സംസ്കൃതം ക്ലബ്ബ് അംഗങ്ങളായ കുട്ടികളുടെ നേതൃത്വത്തിൽ പരിപാടികൾ ആരംഭിച്ചു. പ്രാർത്ഥനയോടെ തുടങ്ങിയ ചടങ്ങിൽ കുമാരി ആദിലക്ഷ്മി. എം സ്വാഗതം പറഞ്ഞു. കുമാരി ആരാധ്യ.എം.എസിന്റെ അധ്യക്ഷതയിൽ സീനിയർ അധ്യാപകൻ മനോജ്.സി.എസ് ഉദ്ഘാടനം നിർവഹിച്ചു.സംസ്കൃത ദിന സന്ദേശം സംസ്കൃതാധ്യാപിക പ്രവീണ.കെ.ജി നൽകി. കുമാരി ശ്രീലക്ഷ്മി.ഒ.പി സംസ്കൃത ദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സംസ്കൃത ദിന പോസ്റ്റർ പ്രകാശനം പ്രധാനാധ്യാപിക ബിന്ദു.ഇ.തോമസ് നിർവഹിച്ചു. വിവിധ പരിപാടികൾക്കുള്ള സമ്മാനദാനവും പ്രദർശനവും നടന്നു. അധ്യാപകരായ സുലൈഖ,ഷബീന,രമ്യ, ശ്രീജിത്ത്,നുസ്രത്ത്, നൗഫൽ,ഷമീറ എന്നിവർ ആശംസകൾ നേർന്നു. കുമാരി അവന്തിക.ടി.പി ചടങ്ങിന് നന്ദി പറഞ്ഞു













