CHANGARAMKULAM


പെണ്ണിടം വനിതാ സാംസ്കാരികോത്സവം;പ്രചരണ കലാജാഥയ്ക്ക് തുടക്കമായി

എടപ്പാൾ: പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് 2022-23ലെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി സംഘടിപ്പിക്കുന്ന പെണ്ണിടം വനിതാ സാംസ്കാരികോത്സവത്തിന്റെ പ്രചരണത്തിന്റെ ഭാഗമായാണ് ഉണർവ് വനിതാ മുന്നേറ്റ കലാജാഥ നടത്തി. പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ആർ.ഗായത്രി നയിക്കുന്ന ഉണർവ് കലാജാഥ ബ്ലോക്ക് പ്രസിഡണ്ട് സി.രാമകൃഷ്ണൻ ഫ്ലാഗ് ഓഫ് ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ വിവിധ പ്രദേശങ്ങളിൽ സ്വീകരണം നൽകി. സ്ത്രീകൾക്ക് അവരുടെ കലാകായിക മികവുകൾ പ്രദർശിപ്പിക്കുവാൻ അവസരം ഒരുക്കുന്നതിനൊപ്പം അവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് ഉയർത്തുന്നതിന് ആവശ്യമായ പ്രവർത്തനങ്ങളും സെമിനാറുകളും പെണ്ണിടത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്. വിവാഹത്തോടുകൂടി അവസാനിക്കുന്നതല്ല സ്ത്രീകളുടെ സ്വപ്നങ്ങളും അവസരങ്ങളും എന്ന തിരിച്ചറിവ് ഓരോ സ്ത്രീകളിലും വളർത്തുന്നതിനും, അവരുടേതു കൂടിയാണ് ഈ ലോകം എന്ന് ഓർമ്മപ്പെടുത്തുന്നതിനും
ആത്മാഭിമാനമുള്ളവരായി അവരെ മാറ്റുന്നതിനുമുള്ള ഇടപെടലുകളാണ് പെണ്ണിടത്തിലൂടെ പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് ലക്ഷ്യമിടുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button