തിരൂർ
വെട്ടം പഞ്ചായത്തിലെ സ്ത്രീകൾക്കും കുട്ടികൾക്കുംസൗജന്യ യാത്ര

തിരൂർ : വെട്ടം ഗ്രാമപ്പഞ്ചായത്തിലെ ഉൾപ്രദേശങ്ങളിലൂടെ സ്ത്രീകൾക്കും കുട്ടികൾക്കും കെഎസ്ആർടിസിയുടെ സൗജന്യ യാത്ര. വെട്ടം ഗ്രാമപ്പഞ്ചായത്ത് 2025-26 വർഷത്തെ ബജറ്റിൽ പത്തു ലക്ഷം രൂപയാണ് ഇതിനായി വകയിരുത്തിയത്.
വാട്ടർ എടിഎം, വാതകശ്മശാനം, ലഹരിവിമുക്ത വെട്ടം, ഭവന പദ്ധതി ഉൾപ്പെടെ നിരവധി ക്ഷേമവികസന പദ്ധതികളും ബജറ്റിൽ അവതരിപ്പിച്ചു.
