Local news

വിഷുവിന് വിഷ രഹിത പച്ചക്കറി ;ആഘോഷമാക്കി വിളവെടുപ്പ് നടത്തി

പെരുമ്പിലാവ്:
സി. പി. ഐ. എം നേതൃത്വത്തിൽ ഏരിയാതലത്തിൽ വിഷുവിന് വിഷ രഹിത പച്ചക്കറി ചന്തകൾക്കായി കൊരട്ടിക്കര പാടശേഖരത്തിൽ കൃഷിയിറക്കിയതിൻ്റെ വിളവെടുപ്പ് ആഘോഷമാക്കി . കർഷക സംഘം ജില്ലാ വൈസ് പ്രസിഡൻ്റ്
എം. ബാലാജിയുടെ വീടിനോട് ചേർന്നുള്ള കൃഷിയിടത്തിൽ ആറേക്കർ സ്ഥലത്ത് കഴിഞ്ഞ ഫെബ്രുവരിയിലാണ് സി പി ഐ എം ജില്ലാ സെക്രട്ടറി എം എം വർഗീസ് വിത്തിറക്കിയത്.

കർഷക സംഘം സംസ്ഥാന ജോയിൻ്റ് സെക്രട്ടറി എ. സി. മൊയ്തീൻ എം. എൽ. എ, കവിയും പ്രശസ്ത ഗാനരചയിതാവുമായ
റഫീഖ് അഹമ്മദ്, ഗാനരചയിതാവ് ബി.കെ ഹരി
നാരായണൻ, കഥകളി – നാടക നടൻ പീശപ്പിള്ളി രാജീവ്, സി. പി. ഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം ടി.കെ വാസു എന്നിവർ ചേർന്ന് ആദ്യ വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു.

വെള്ളരി, കുമ്പളം, മത്തൻ, ചീര, തണ്ണി മത്തൻ, കുക്കുമ്പർ, ചിരവക്ക, വിവിധയിനം പയറുകൾ എന്നിവ വിഷുക്കാല വിപണി ലക്ഷ്യം വെച്ച് വിളവെടുപ്പ് നടത്തിയത്. കർഷക സംഘം ഏരിയാ സെക്രട്ടറി കെ കൊച്ചനിയൻ, സി.ഐ.ടി.യു
ഏരിയ പ്രസിഡണ്ട്
എം.എൻ മുരളീധരൻ ,
ജില്ലാ പഞ്ചായത്തംഗം പത്മം വേണുഗോപാൽ, കെ കെ സതീശൻ, എം വി പ്രശാന്തൻ, കെ സി അജിത് കുമാർ, മുഹമ്മദ് ഹനീഫ, പ്രഭാത് മുല്ലപ്പിള്ളി എന്നിവർ വിളവെടുപ്പ് ഉൽസവത്തിൽ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button