വരുന്നു 5 ദിവസത്തെ ബാങ്ക് അവധി, ഇടപാടുകാർക്ക് മുന്നറിയിപ്പുമായി എസ്ബിഐ, നേരത്തെ ഒരുങ്ങാൻ കേന്ദ്രവും

&NewLine;<p class&equals;"wp-block-paragraph">ന്യൂഡൽഹി&colon; ബാങ്ക് ജീവനക്കാരുടെ സംഘടനകൾ ആഹ്വാനം ചെയ്ത പണിമുടക്കിൽ ഉപഭോക്താക്കൾക്ക് മുന്നറിയിപ്പുമായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ &lpar;എസ്ബിഐ&rpar;&period; സേവനങ്ങൾ തടസപ്പെടാതിരിക്കാൻ ഇടപാടുകൾ വരും ദിവസങ്ങളിൽ തന്നെ പൂർത്തിയാക്കണമെന്നാണ് അറിയിപ്പ്&period; ബെഫി&comma; എഐബിഇഎ&comma; എഐബിഒസി&comma; എൻസിബിഇ അടക്കം രാജ്യത്തെ 7 യൂണിയനുകളുടെ സംയുക്ത സംഘടനയായ യുഎഫ്ബിയുവാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്&period; സെപ്റ്റംബർ 11നും യുഎഫ്ബിയു പണിമുടക്ക് നടത്തിയിരുന്നു&period;28&comma;29&comma;30 തീയതികളിൽ രണ്ടാം ഘട്ട പണിമുടക്കും സംഘടന പ്രഖ്യാപിച്ചിട്ടുണ്ട്&period; 27 ഞായറാഴ്ചയാണ്&period; 26 നാലാം ശനി ബാങ്ക് അവധിയാണ്&period; ചുരുക്കത്തിൽ അ‍ഞ്ച് ദിവസങ്ങൾ ബാങ്ക് പ്രവർത്തിക്കില്ല&period; സെപ്റ്റംബർ 26നാണ് ഈ ആഴ്ച അവസാനമായി ബാങ്കുകൾ പ്രവർത്തിക്കുക&period; ബാങ്കിലെത്തി ചെയ്യേണ്ട ഇടപാടുകൾ അതിനു മുൻപ് പൂർത്തിയാക്കാൻ ശ്രദ്ധിക്കണം&period; പണിമുടക്ക് സമയത്തും അവശ്യ ബാങ്കിങ് സേവനങ്ങൾ മുടങ്ങാതെ ലഭിക്കുമെന്ന് എസ്ബിഐ വ്യക്തമാക്കി&period; പണം ആവശ്യമുള്ള ഉപഭോക്താക്കൾ എടിഎം&comma; ഇന്റർനെറ്റ് ബാങ്കിങ് സൗകര്യങ്ങൾ ഉപയോഗിക്കേണ്ടതാണ്&period; യോനോ&comma; യുപിഐ സേവനങ്ങൾ തടസമില്ലാതെ തുടരുമെന്നും ബാങ്ക് വ്യക്തമാക്കി&period;റിസർവ് ബാങ്ക്&comma; സെബി തുടങ്ങിയ സാമ്പത്തിക സ്ഥാപനങ്ങളുടെ മാതൃകയിൽ രാജ്യത്തെ ബാങ്കുകളുടെ പ്രവൃത്തിദിനവും ആഴ്ചയിൽ 5 ദിവസമാക്കണമെന്ന ആവശ്യമുന്നയിച്ചാണ് ജീവനക്കാരുടെ പണിമുടക്ക്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ഇക്കാര്യം ഇതുവരെ സർക്കാർ അംഗീകരിച്ചിട്ടില്ല&period; വിശാലമായ കൂടിയാലോചനകൾക്ക് ശേഷം തീരുമാനിക്കേണ്ട വിഷയമാണെന്നാണ് സർക്കാർ നിലപാട്&period; 2024 മാർച്ചിൽ തന്നെ&comma; പ്രവൃത്തിദിനം 5 ആക്കാനായി ബാങ്ക് മാനേജ്മെന്റുകളുടെ കൂട്ടായ്മയായ ഇന്ത്യൻ ബാങ്ക്സ് അസോസിയേഷൻ &lpar;ഐബിഎ&rpar; തീരുമാനമെടുത്തിരുന്നു&period; എന്നാൽ&comma; കേന്ദ്രസർക്കാർ പിന്നീടു നടപടിയെടുത്തില്ല&period; ഇക്കാര്യത്തിൽ കേന്ദ്ര ലേബർ കമ്മിഷണറുമായി യൂണിയനുകളുടെ അടുത്ത യോഗം ഒക്ടോബർ 15നാണ്&period; ഇതിൽ പരിഹാരം കാണാനായില്ലെങ്കിൽ ഒക്ടോബർ 26 മുതൽ അനിശ്ചിതകാല പണിമുടക്കു നടത്തുമെന്നാണ് സംഘടനകളുടെ നിലപാട്&period;അതേസമയം&comma; നീണ്ട ദിവസങ്ങൾ ശാഖകൾ അടഞ്ഞു കിടക്കുന്നത് രാജ്യത്തെ ബാങ്കിങ് സംവിധാനങ്ങളെ ബാധിക്കാതിരിക്കാനുള്ള ശ്രമങ്ങൾ കേന്ദ്രസർക്കാർ തുടങ്ങിയിട്ടുണ്ട്&period; പൊതുമേഖല-പ്രാദേശിക ബാങ്കുകളുടെ സിഇഒമാർ&comma; ഇന്ത്യൻ ബാങ്ക് അസോസിയേഷൻ&comma; നബാർഡ് എന്നിവരുടെ യോഗം തിങ്കളാഴ്ച ധനമന്ത്രാലയം വിളിച്ചിട്ടുണ്ട്&period; അവശ്യ ബാങ്കിങ് സേവനങ്ങൾ മുടങ്ങാതിരിക്കാനുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തണമെന്ന് കേന്ദ്രസർക്കാർ ബാങ്കുകളോട് ആവശ്യപ്പെട്ടിട്ടുമുണ്ട്&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

കൈച്ചെയിൻ നഷ്ടപ്പെട്ടു

കൈച്ചെയിൻ നഷ്ടപ്പെട്ടു ഇന്നലെ(19/09/26) വൈകിട്ട് 3.30നും 4 മണിക്കും ഇടയിൽ നടുവട്ടത്തുനിന്ന് അത്താണിയിലേക്കുള്ള യാത്രാമധ്യേ കൈച്ചെയിൻ നഷ്ടപ്പെട്ടു. കണ്ടുകിട്ടുന്നവർ ദയവായി…

3 hours ago

മലവെള്ളപ്പാച്ചിൽ; രണ്ടു മൃതദേഹങ്ങൾ കണ്ടെടുത്തു: നാലുപേർക്കായി തിരച്ചിൽ

മലപ്പുറം: പൂക്കോട്ടുപാടം ടികെ നഗറിൽ ഇന്നലെയുണ്ടായ മലവെള്ളപ്പാച്ചിലിൽ കാണാതായ 4 പേർക്ക് വേണ്ടിയുള്ള തിരച്ചിൽ ഇന്നും നടക്കും. രാവിലെ ആറര…

4 hours ago

പ്രാർത്ഥനാ സംഗമവും അനുസ്മരണവും സമാപിച്ചു

എടപ്പാൾ:ലോക സമാധാനത്തിന് കടുത്ത ആശങ്കയും വെല്ലുവിളികളുമുയർത്തി അനുദിനം ശക്തിപ്പെട്ടു വരുന്ന .പശ്ചിമേഷ്യൻ സംഘർഷo അവസാനിപ്പിക്കാൻ സമാധാനകാംക്ഷികളായ രാഷ്ട്രങ്ങൾ ശക്തമായി മുന്നോട്ട്…

4 hours ago

പ്രതിസന്ധികളെ നേരിടാനുള്ള കരുത്താകണം വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം: അഡ്വ. വി.എസ്. ജോയ് എം.എൽ.എ

എടപ്പാൾ: വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം പ്രതിസന്ധികളെ നേരിടാനുള്ള കരുത്ത് ആർജ്ജിക്കുക എന്നതാകണമെന്ന് അഡ്വ. വി.എസ്. ജോയ് എം.എൽ.എ പറഞ്ഞു. കടകശ്ശേരി ഐഡിയൽ…

4 hours ago

കോട്ടപ്പുഴയിലുണ്ടായ ശക്തമായ മലവെള്ളപ്പാച്ചിലിൽ കാണാതായവരിൽ ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി

മലപ്പുറം: ചോക്കാട് കോട്ടപ്പുഴയിലുണ്ടായ ശക്തമായ മലവെള്ളപ്പാച്ചിലിൽ കാണാതായവരിൽ ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി. പുരുഷന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ഇതോടെ അപകടത്തിൽ…

15 hours ago

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം വേണ്ടി വരും; 900 മെഗാവാട്ടിന്റെ കുറവുണ്ടെന്ന് കെഎസ്ഇബി

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി ഉപയോഗത്തിൽ കുറവില്ല. ഇന്നലത്തെ വൈദ്യുതി ഉപയോഗം 97.95 ദശലക്ഷം യൂണിറ്റ്. പീക്ക് ടൈം ആവശ്യകത 4785…

19 hours ago