CHANGARAMKULAMLocal news
ആയുഷ് യോഗാ ക്ലബ് രൂപീകരണവും യോഗാ പരിശീലന ക്ലാസും
ചങ്ങരംകുളം: കേരള സർക്കാർ നടപ്പാക്കുന്ന 1000 യോഗാ ക്ലബ് രൂപീകരണത്തിന്റെ ഭാഗമായി നന്നംമുക്ക് ആയുർവേദ ആശുപത്രിയിൽ ആയുഷ് യോഗാ ക്ലബ് രൂപീകരണവും യോഗാ പരിശീലനക്ലാസും സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡൻ്റ് മിസിരിയ സൈഫുദ്ധീൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻ്റ് ഒ പി പ്രവീൺ അധ്യക്ഷനായി. ആലങ്കോട് സുരേഷ് യോഗ ക്ലാസിന് നേതൃത്വം നൽകി. നന്നംമുക്ക് ആയുർവേദ മെഡിക്കൽ ഓഫീസർ അജിത്ത്കുമാർ, ഹോമിയോ ഡിസ്പെൻസറി മെഡിക്കൽ ഓഫീസർ ജഷീല, പഞ്ചായത്തംഗങ്ങളായ കൗസല്ല്യ രവി, റസീന റസാഖ്, ജബ്ബാർ എന്നിവർ സംസാരിച്ചു. പഞ്ചായത്തംഗം രാഖി രമേഷ് സ്വാഗതം പറഞ്ഞു.