VATTAMKULAM

വട്ടംകുളം പരിയപ്പുറം ഉത്സവതലേന്ന് ഫ്രാൻസിൽ നിന്നുള്ള വിദേശികൾ പരിയപ്പുറം ക്ഷേത്രം സന്ദർശിച്ചു

വട്ടംകുളം: മലപ്പുറം ജില്ലയിലെ വട്ടംകുളം പരിയപ്പുറം ക്ഷേത്രത്തിൽ കലകൾക്ക് ഏറെ പ്രാധാന്യമുള്ള ഫ്രാൻസിൽ നിന്ന് 15 ഓളം വിദേശികൾ സന്ദർശനം നടത്തി. ക്ഷേത്രോത്സവത്തിന്റെ തലേനാളിലെ ഈ സന്ദർശനം വിദേശികൾക്ക് പുതിയ അനുഭവമായി.

ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ് വിനോദ് പരിയപ്പുറം, സെക്രട്ടറി വിജയൻ പരിയപ്പുറം, സോപാനം പരിയപ്പുറം ശാഖയിലെ രക്ഷിതാക്കൾ എന്നിവർ ചേർന്ന് സന്ദർശകരെ സാദരം സ്വീകരിച്ചു. സോപാനം സ്കൂൾ ഓഫ് പഞ്ചവാദ്യത്തിലെ ഡയറക്ടർ സന്തോഷ് ആശാന്റെ നേതൃത്വത്തിൽ പഞ്ചവാദ്യ വിദ്യാർത്ഥികളായ അമൃത, ശ്രീലക്ഷ്മി, തീർത്ഥ്, അലൻ, ദിവിൻ,കാശിനാഥ്, അനിരുദ്, ധ്യാൻദേവ്, ആദിദേവ്, ആദിനാഥ്, നവനീത്, അഭിരാം, ശ്രീഹരി, മനോഭി, അശ്വിൻ,നിവേദ്,നിഖിൽ,നിർമൽ, അജിത, രഘു, ഹരികൃഷ്ണൻ എന്നീ സോപനത്തിലെ വിദ്യാർത്ഥികൾ ചേർന്ന് പഞ്ചാവാദ്യം അവതരിപ്പിക്കുകയും, വിദേശികൾക്ക് താളവാദ്യങ്ങളെ പരിചയപ്പെടാനുള്ള അവസരം ഒരുക്കുകയും ചെയ്തു.

ക്ഷേത്രോത്സവത്തിന്റെ മനോഹാരിതയും കലാപരിപാടികളും വിദേശികളെ ആകർഷിച്ചു. കേരളത്തിന്റെ സമ്പന്നമായ കലാസംസ്കാരത്തെ നേരിൽ അനുഭവപ്പെട്ടതിന്റെ സന്തോഷം അവർ പങ്കുവച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button