കൊണ്ടോട്ടി നഗരസഭ പരിധിയിലെ 220 വിധവകൾക്ക് തയ്യൽ മെcഷീൻ വിതരണം തുടക്കം കുറിച്ചു
കൊണ്ടോട്ടി നഗരസഭ പരിധിയിലെ 220 വിധവകൾക്ക് തയ്യൽ മെcഷീൻ വിതരണം തുടക്കം കുറിച്ചു. 24 -25 വർഷത്തെ വികസന പദ്ധതിയിൽ 20 ലക്ഷം രൂപ ചെലവഴിച്ചു കൊണ്ടാണ് മികച്ച ഹൈസ്പീഡ് തുന്നൽ മിഷൻ നൽകുന്നത്. വിധവകൾ ആയ വനിതകൾക്ക് ഉപജീവനം കണ്ടെത്തുന്നതിന്റെ ഭാഗമായിട്ടാണ് തയ്യൽ പദ്ധതി വെച്ചിട്ടുള്ളത്. നഗരസഭ പരിധിയിലുള്ള വനിതകളെ സ്വയംതൊഴിലിന് പ്രാപ്തരാക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടുകൂടിയാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. ചടങ്ങിന്റെ ഉദ്ഘാടനം നഗരസഭ ചെയർപേഴ്സൺ നിത ഷെഹീർ നിർവഹിച്ചു. വൈസ് ചെയർമാൻ ശ്രീ. അഷ്റഫ് മാടൻ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ കെ പി ഫിറോസ്, സി മിനി മോൾ, ഫാത്തിമത്തു സുറാബി സി ടി, റംല കൊട വണ്ടി, കൗൺസിലർമാരായ റഹ്മത്തുള്ള, കെ സി മൊയ്തീൻ, സി സുഹൈറുദ്ധീൻ കെ, എൻ സൗദാബി , കെ കെ അസ്മാബി, കെ പി നിമിഷ, താഹിറ, വി കെ ഖാലിദ്, ഫാത്തിമ വി, ഉഷ, നഗരസഭ സെക്രട്ടറി ഫിറോസ് ഖാൻ എന്നിവർ ചടങ്ങിന് ആശംസകൾ അർപ്പിച്ചു