ലഹരി വിരുദ്ധ ജനജാഗ്രത സദസ്സ് സംഘടിപ്പിച്ചു

കാലടി | ലഹരി വിരുദ്ധ ജനജാഗ്രത സദസ്സ് കാലടിയം പ്രവാസി കൂട്ടായ്മ ” നല്ല നാളേയ്ക്കായി ഒരു ചുവട് ” എന്ന പേരിൽ ലഹരി വിരുദ്ധ ജനജാഗ്രത സദസ്സ് സംഘടിപ്പിച്ചു. കായിക വകുപ്പ് മന്ത്രി വി.അബ്ദു റഹ്മാൻ ഉദ്ഘാടനം ചെയ്തു. കാലടീയം പ്രവാസി കൂട്ടായ്മ പ്രസിഡൻറ് പി.കെ.രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. കാലടി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ.ജി.ബാബു, തവനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സി.പി.നസീറ, കാലടി ഗ്രാമപഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബഷീർ തുറയാറ്റിൽ, ഗ്രാമ പഞ്ചായത്തംഗം പി.ഗിരിജ, തവനൂർ ഗ്രാമപഞ്ചായത്തംഗം ആമിന കുട്ടി, അൻവർ തങ്ങൾ ബാഅലവി, കെ.പി. മുസ്തഫ, പി.കെ.ഷിബിൻ ദാസ് എന്നിവർ സംസാരിച്ചു. ലഹരിക്കെതിരെ നടത്തിയ ലേഖന മത്സരത്തിൽ വിജയിച്ച വിദ്യാർത്ഥികൾക്ക് ബഹു: മന്ത്രി വി.അബ്ദുറഹ്മാൻ സമ്മാനങ്ങൾ വിതരണം ചെയ്തു.പൊന്നാനി കോസ്റ്റൽ പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ സി.വി.ശ്രീലേഷ്, വിമുക്തി കോ-ഓർഡിനേറ്റർ പി.പി.പ്രമോദ് എന്നിവർ ലഹിരി വിരുദ്ധ ക്ലാസ്സ് എടുത്തു.
മനോജ് കാലടി സ്വാഗതവും, ജയരാജ് പടിക്കൽ നന്ദിയും പറഞ്ഞു
